മുല്ലപ്പെരിയാർ കേസ്: പുറമെനിന്നുള്ള അഭിഭാഷകർക്ക് നൽകിയത് 42.40 ലക്ഷം

കൊച്ചി: മുല്ലപ്പെരിയാർ കേസ് നടത്താൻ പുറമെനിന്നുള്ള അഭിഭാഷകർക്ക് ഫീസിനത്തിൽ സർക്കാർ അനുവദിച്ചത് 42.40 ലക്ഷം രൂപ. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് കണക്ക് വ്യക്തമാക്കിയത്. സുപ്രീംകോടതിയിൽ 2018 മുതൽ ചെലവായ തുകയാണിത്. 24.20 ലക്ഷവും 22 തവണ ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തക്കാണ് നൽകിയത്.

2018 സെപ്റ്റംബർ ആറിന് സുപ്രീംകോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകന് ഒറ്റ സിറ്റിങ്ങിന് 15 ലക്ഷമാണ് നൽകിയത്. അഡ്വക്കറ്റ് ജനറൽ, അഡീഷനൽ അഡ്വക്കറ്റ് ജനറൽ, ഡി.ജി.പി, അഡീഷനൽ ഡി.ജി.പി അടക്കം 148 അഭിഭാഷകർ സർക്കാറിനുള്ളപ്പോഴാണ് പുറമെനിന്നുള്ള അഭിഭാഷകർക്കായി തുക മുടക്കേണ്ടി വന്നത്.

Tags:    
News Summary - Mullaperiyar case: 42.40 lakh paid to outside lawyers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.