ചേലക്കര: കൊടകര കുഴൽപണ കേസ്, കരുവന്നൂർ, കുട്ടനെല്ലൂർ ബാങ്ക് തട്ടിപ്പ് കേസുകൾ എന്നിവയിലെ സി.പി.എം-ബി.ജെ.പി ഡീൽ വ്യക്തമായെന്ന് മുൻ എം.എൽ.എ അനിൽ അക്കരയും കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ടി.എൻ. പ്രതാപനും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കൂടി ഉൾപ്പെട്ട കുഴൽപണ കേസ് ഇപ്പോൾ നിലച്ചിരിക്കുകയാണ്. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതോടെ കരുവന്നൂർ കേസും മരവിച്ചു. കരുവന്നൂരിനെക്കാൾ വലുതാണ് സി.പി.എം ഭരിക്കുന്ന കുട്ടനെല്ലൂർ ബാങ്ക് തട്ടിപ്പ് കേസ്.
അതിൽ പ്രാദേശിക സി.പി.എം നേതാക്കൾക്കെതിരെ നടപടിയെടുത്തതൊഴിച്ചാൽ ഒന്നും നടന്നില്ല. ഇതെല്ലാം പരസ്പര ബന്ധമുള്ളതാണ്. കൊടകര കേസ് പുനരന്വേഷിക്കണമെന്നും ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻതോതിൽ പണമിറക്കുന്നത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.