മൂന്നാർ: തെൻറ പട്ടയം വ്യാജമാെണന്ന് നിയമസഭയിൽ പറഞ്ഞ റവന്യൂ മന്ത്രിക്ക് മറുപടിയുമായി ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ. സർക്കാർ അനുവദിച്ചുനൽകിയ പട്ടയം വ്യാജമല്ല. മൂന്ന് തഹസിൽദാർമാർ ഒപ്പിട്ടുനൽകിയ പട്ടയമാണ് തേൻറത്. പട്ടയത്തിനായി ദേവികുളം താലൂക്കിൽ ആദ്യം അപേക്ഷനൽകിയത് താനാണ്.
അപേക്ഷ നൽകിയപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചാണ് സർവേ നമ്പറുകൾ എഴുതിച്ചേർത്തത്. തെറ്റാണെങ്കിൽ കൃത്യതവരുത്തി പട്ടയം സാധൂകരിച്ചുനൽകണം. ജനപ്രതിനിധിയെന്ന നിലയിലല്ല തലമുറകളായി മൂന്നാറിൽ താമസിക്കുന്ന തന്നെ ഒരു പൗരനായാണ് പരിഗണിക്കേണ്ടതെന്നും എം.എൽ.എ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ദേവികുളം സബ് കലക്ടറും ജില്ല കലക്ടറുമടക്കം ഉദ്യോഗസ്ഥർ നൽകുന്ന തെറ്റായ വിവരങ്ങൾക്കൊപ്പം നിലപാട് സ്വീകരിക്കലല്ല മന്ത്രിയുടെ ജോലി. റവന്യൂ മന്ത്രി മൂന്നാറിൽ എ.ഐ.ടി.യു.സിയുടെ ഫെഡറേഷനിൽ പങ്കെടുത്ത് മടങ്ങിയത് മുതലാണ് മൂന്നാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയത്. മൂന്നാറിൽ ജീവിക്കുന്നവരെ കുടിയേറ്റക്കാരായി കണക്കാക്കണം. കുടിയിറക്കിവിട്ട് അംഗസംഖ്യ കുറക്കാൻ ശ്രമിക്കുന്നത് അപകടം വരുത്തിവെക്കും. മുഖ്യമന്ത്രി ഒരു നിലപാട് സ്വീകരിച്ചാൽ അതിനുമുകളിൽ മറ്റൊന്നുമില്ല. ഇടതുമുന്നണിയിൽ വിവാദങ്ങൾ സൃഷ്ടിക്കാൻ ഒരുസംഘം ആളുകൾ പ്രവർത്തിക്കുകയാണെന്ന് രാജേന്ദ്രൻ ആരോപിച്ചു.
എൽ.ഡി.എഫ് സർക്കാർ 2010ൽ മിച്ചഭൂമി ഏറ്റെടുക്കാൻ നടപടി ആരംഭിച്ചതോടെയാണ് ഇവിടെ പ്രശ്നങ്ങൾ ആരംഭിച്ചത്. വൻകിട കൈയേറ്റക്കാരെ ഒഴിവാക്കാനായി ചില ഉദ്യോഗസ്ഥർ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് യഥാർഥത്തിൽ നടക്കുന്നത്. ഇക്കാനഗറിലെ തെൻറ എട്ടുസെൻറ് ഭൂമി വിട്ടുനൽകാം. എന്നാൽ, ഭൂമിപ്രശ്നത്തിൽ ലാൻഡ് ബോർഡ് അവാർഡ് നടപ്പാക്കാൻ റവന്യൂ മന്ത്രിക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.