ശബരിമല: അന്നദാനത്തിന് സംഘ്പരിവാർ സംഘടനയുടെ സഹായം സ്വീകരിച്ച് ദേവസ്വം ബോർ ഡ്. മിസോറം ഗവർണർ കുമ്മനം രാജശേഖരെൻറ നേതൃത്വത്തിൽ രൂപംനൽകിയ അയ്യപ്പസേവ സമാജത്തിെൻറ സഹായമാണ് ദേവസ്വം ബോർഡ് സ്വീകരിക്കുന്നത്. ദേവസ്വം ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്നും വരുമാനം കുറക്കണമെന്നും സംഘ്പരിവാർ സംഘടനകൾ പ്രചാരണം നടത്തുന്നതിനിടെയാണിത്. ശബരിമലയെ തകർക്കാൻ സംഘ്പരിവാർ ശ്രമിക്കുെന്നന്നാണ് ദേവസ്വം ബോർഡും സർക്കാറും ആരോപിക്കുന്നത്. അതിനിടയിലാണ് ഇരുകൂട്ടരും സഹകരണ പാത തുറക്കുന്നത്.
രണ്ടുവർഷം മുമ്പുവരെ കുമ്മനത്തിെൻറ നേതൃത്വത്തിൽ സന്നിധാനത്ത് അയ്യപ്പസേവ സമാജം അന്നദാനം നടത്തിവന്നിരുന്നു. ഇതിനായി ഇവർക്ക് പ്രത്യേക കെട്ടിടവും അനുവദിച്ചിരുന്നു. ഗവർണറാകുവോളം കുമ്മനം സമാജത്തിെൻറ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. അന്നദാനം പൂർണമായും ദേവസ്വം ബോർഡ് നടത്തണമെന്ന ഹൈകോടതി നിർദേശം വന്നത് മുതലാണ് സമാജത്തിെൻറ പ്രവർത്തനം സന്നിധാനത്ത് നിർത്തിയത്.
ഇത്തവണ തീർഥാടകരുടെ വരവ് കുറഞ്ഞ് വരുമാനം ഗണ്യമായി ഇടിഞ്ഞതോടെ അന്നദാന ഫണ്ട് തികയാത്ത അവസ്ഥയായി. ഇതു മറികടക്കാനെന്ന പേരിലാണ് അന്നദാനത്തിന് സേവാ സമാജത്തിെൻറ സഹായം സ്വീകരിക്കുന്നത്. യുവതി പ്രവേശനത്തിനെതിരായ സമരത്തിെൻറ തീവ്രത കുറക്കുന്നതിനുണ്ടാക്കിയ ഒത്തുതീർപ്പനുസരിച്ചാണ് ഇതെന്നും ആക്ഷേപമുണ്ട്. ഏതാനും ദിവസം മുമ്പ് തന്നെ പമ്പയിലെയും നിലക്കലിലെയും അന്നദാന നടത്തിപ്പിന് സമാജത്തിെൻറ സഹായം സ്വീകരിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരുെന്നങ്കിലും രഹസ്യമാക്കി െവച്ചിരിക്കയായിരുന്നു.
ഇതുസംബന്ധിച്ച് സമാജവുമായി ധാരണപത്രം ഒപ്പുെവച്ചിട്ടില്ല. അന്നദാനത്തിനുള്ള സാധനങ്ങളും സന്നദ്ധ സേവകരെയും സമാജം നൽകും. അന്നദാന വിതരണ ചുമതല ബോർഡിന് തന്നെയായിരിക്കും. സംഗതി വിവാദമായതോടെ ശബരിമലയിൽ അന്നദാനത്തിന് ആരുടെയും സഹായം സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ വ്യക്തമാക്കിയിട്ടുണ്ട്. അന്നദാനം ബോർഡ് നേരിട്ടാണ് നടത്തുന്നതെന്നും ആരുമായും കരാർ ഉണ്ടാക്കിയിട്ടില്ലെന്നും പത്മകുമാർ പറയുന്നു. സാധാരണ നിലക്ക് അന്നദാനത്തിനുള്ള പണം ദേവസ്വം ബോർഡിന് സംഘടനകളും വ്യക്തികളും നൽകുന്നുണ്ട്. അന്നദാന ഫണ്ട് പണമായി നൽകുന്നതിനുപകരം സേവനമായി നൽകാമെന്ന് ചില സംഘടനകൾ വാഗ്ദാനം ചെയ്തു. ആ സംഘടനകളുടെ സഹായംതേടി എന്നത് വസ്തുതയാണെന്നും പത്മകുമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.