ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിൽ കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷെൻറ (ഡി.ജി.സി.എ) കണ്ടെത്തൽ. ചട്ടം അനുസരിച്ചുള്ള റൺവേ തയാറാക്കാൻ സ്ഥലത്തിന് വീതിയും നീളവുമില്ല. മംഗാലാപുരത്തിനും കോഴിക്കോടിനും സാമന സാഹചര്യമാണിവിടെയെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഡി.ജി.സി.എ സമർപ്പിച്ച മൂന്ന് പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
ശബരിമല വിമാനത്താവളം സംബന്ധിച്ച് കേരളം സമർപ്പിച്ച റിേപ്പാർട്ടിെൻറ അടിസ്ഥാനത്തിൽ ഡി.ജി.സി.എയോട് വ്യോമയാന മന്ത്രാലയം അഭിപ്രായം തേടിയിരുന്നു. അമേരിക്കന്‍ കമ്പനിയായി ലൂയി ബര്‍ഗര്‍ കണ്‍സള്‍ട്ടന്‍സിയേയാണ് കേരള സര്‍ക്കാറിന് വേണ്ടി വിമാനത്താവളത്തിെൻറ റിപ്പോർട്ട് തയാറാക്കി നൽകിയത്. എന്നാല്‍, കേരളം വ്യോമയാന മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ അതു തയാറാക്കിയവര്‍ ഒപ്പു വെച്ചിട്ടില്ലാത്തതിനാൽ അതു വിശ്വസനീയമല്ലെന്ന് ഡി.ജി.സി.എ വ്യക്തമാക്കി.
നിര്‍ദിഷ്ട സ്ഥലം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 88 കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 110 കിലോമീറ്റര്‍ മാത്രവും അകലത്തിലാണ്. നിലവിലെ ചട്ട പ്രകാരം ഒരു വിമാനത്താവളത്തില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരപരിധിയില്‍ മറ്റൊരു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പാടില്ല. ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ ശബരിമല വിമാനത്താവളത്തിന് അനുമതി നൽകിയാൽ തന്നെ നിലവിൽ കണ്ടെത്തിയ സ്ഥലം റണ്‍വേ തയാറാക്കാന്‍ വേണ്ടത്ര നീളവും വീതിയുമില്ല.
മംഗലാപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേതിനു സമാനമായ അപകട സാധ്യതകള്‍ ഉള്ള റണ്‍വേ ആയിരിക്കും ഇവിടെയുണ്ടാവുക. കാറ്റിെൻറ ഗതി പരിശോധിക്കുമ്പോഴും വിമാനത്താളത്തിന് ഒട്ടും അനുയോജ്യമല്ല. പരിസര പ്രദേശത്തുള്ള രണ്ടു ഗ്രാമങ്ങളെ വിമാനത്താവളത്തിെൻറ നിര്‍മാണം പ്രതികൂലമായി ബാധിക്കുമെന്നും ഡി.ജ.സി.എ കേന്ദ്രത്തെ അറിയിച്ചു. വിമാനത്താവളം സംബന്ധിച്ച് കേരളം മുന്നോട്ടു വെച്ച എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാണ് തങ്ങളുടെ തീരുമാനം പ്രത്യേകം അറിയിക്കുന്നതെന്ന് ഡി.ജി.സി.എ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.