കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനക്കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ തുറന്നടിച്ച് പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീകള്‍. കേസ് അട്ടിമറിക്കാന്‍ പൊലീസ് ഉന്നതതലത്തിൽ നീക്കം നടത്തുന്നതായി കുറവിലങ്ങാട് നടുക്കുന്ന് മഠത്തിലെ കന്യാസ്ത്രീകൾ ആരോപിച്ചു.
ഡി.ജി.പിയും െകാച്ചി റേഞ്ച് ഐ.ജിയും ചേര്‍ന്നാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ബിഷപ്പിനെ രക്ഷിക്കാനാണ് ശ്രമം. നിലവിലെ അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. വൈക്കം ഡിവൈ.എസ്.പിയെ ഡി.ജി.പിയും റേഞ്ച് െഎ.ജിയും സ്വതന്ത്രമായി അന്വേഷിക്കാൻ അനുവദിക്കുന്നില്ല. അദ്ദേഹത്തിനു സ്വന്തമായി തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നേരേത്ത തന്നെ അറസ്റ്റ് നടക്കുമായിരുന്നു. ബിഷപ്പിെൻറ മൊഴികളെല്ലാം കള്ളമാണെന്ന് ഡിവൈ.എസ്.പി കണ്ടെത്തിയിട്ടുണ്ട്.
കേസ് ക്രൈംബ്രാഞ്ചിനു കൈമാറേണ്ടതില്ലെന്നും പരാതിക്കാരിയുടെ സഹോദരി അടക്കമുള്ള കന്യാസ്ത്രീകള്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്രൈംബ്രാഞ്ചിനുവിട്ടാലും ഡി.ജി.പി അടക്കമുള്ളവർക്ക് തന്നെയാകും മേൽനോട്ടം. അതിനാൽ പ്രയോജനമൊന്നും ഉണ്ടാകില്ല. കേസ് വൈകാൻ ഇത് ഇടയാക്കുമെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.