തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ്. നായര്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ പൊലീസ് ആസ്ഥാനത്തെ ലീഗൽ അഡ്വൈസറോട് നിയമോപദേശം തേടി. കൂടുതൽ പരിശോധനക്ക് പരാതി ക്രൈംബ്രാഞ്ചിന് കൈമാറുന്നതും പരിഗണനയിലുണ്ട്. സരിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാമോ, നിലവിൽ നടക്കുന്ന അന്വേഷണത്തിനൊപ്പം ഇൗ പരാതി പരിഗണിച്ചാൽ മതിയോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് നിയമോപദേശം നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ നല്കിയ പരാതിയിലെ ആരോപണങ്ങള്‍ ആവര്ത്തിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാകും ക്രൈംബ്രാഞ്ചിന് കൈമാറുക. രണ്ട് പരാതികളും പരിശോധിച്ചശേഷമാകും സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതുൾപ്പെടെ നടപടികൾ കൈക്കൊള്ളുക. അത് വൈകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
മുൻ എം.എൽ.എ എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ സരിത നല്കിയ പരാതിയില്‍ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഉമ്മന്‍ ചാണ്ടിയും ഉദ്യോഗസ്ഥരും മറ്റ് ചില രാഷ്ട്രീയനേതാക്കളും ശാരീരികമായും സാമ്പത്തികമായും ചൂഷണംചെയ്തെന്ന മറ്റൊരു പരാതിയും ഈ കേസിനോടൊപ്പം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. പുതിയപരാതിയിലുള്ള ചില കാര്യങ്ങളും വ്യക്തികളുമെല്ലാം നിലവിലെ പരാതിയിലുമുണ്ട്. ചിലരെ ഒഴിവാക്കിയിട്ടുമുണ്ട്. രണ്ട് പരാതികളും പരിശോധിക്കാനും തുടര്‍നടപടികള്‍ അറിയിക്കാനുമാണ് ഡി.ജി.പി ആവശ്യപ്പെട്ടിട്ടുള്ളത്. ആരോപണങ്ങള്‍ സമാന സ്വഭാവമുള്ളതിനാല്‍ കേസെടുക്കുകയാണെങ്കില്‍ നിയമപരമായി തിരിച്ചടിയുണ്ടാകാത്തവിധം പരിശോധനനടത്താനാണ് തീരുമാനം.
സരിതയുടെ പുതിയ പരാതിയിൽ തിടുക്കത്തില്‍ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിെൻറ തീരുമാനമെന്നാണ് അറിയുന്നത്. നിലവിലുള്ള പരാതിയിലും പലപ്രാവശ്യം ആവശ്യപ്പെെട്ടങ്കിലും സരിത മൊഴിനല്‍കിയിട്ടില്ല. പുതിയ പരാതിയില്‍ മുന്‍ അന്വേഷണസംഘം അട്ടിമറി നടത്തിയെന്ന രീതിയിലുള്ള പരാമര്‍ശവുമുണ്ട്. ഇതെല്ലാം വിശദമായി പരിശോധിച്ചശേഷം മാത്രമാകും ഇൗ പരാതിയിൽ തീരുമാനമെടുക്കുക. സോളാർ കമീഷൻ റിപ്പോർട്ട് നിയമസഭയിൽ െവക്കുന്നതുവരെ ഇൗ പരാതിയിൽ കാര്യമായ നടപടിയുണ്ടാകില്ലെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.