മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക് വിലക്കിയതിൽ ഡി.ജി.പി വിശദീകരണം തേടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കേർപ്പെടുത്തിയ നടപടിയിൽ ഡി.ജി.പി അനിൽ കാന്ത് വിശദീകരണം തേടി. മാസ്ക് അഴിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വിശദീകരണം ആവശ്യപ്പെട്ടത്. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളുടെ പൊലീസ് മേധാവിമോരോടാണ് വിശദീകരണം തേടിയത്.

കരി​ങ്കൊടി പ്രതിഷേധം ഭയന്നാണ് മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത മാസ്കിനും വസ്ത്രത്തിനും വിലക്കേർപ്പെടുത്തിയത്. പരിപാടികളിൽ കറുത്ത മാസ്ക് ധരിച്ചെത്തിയവരുടെ മാസ്ക് മാറ്റി നൽകുകയും കറുത്ത വസ്ത്രം ധരിച്ചവർക്ക് പ്രവേശനം നിഷേധിക്കുക​യുമെല്ലാം ചെയ്തത് രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷ പാർട്ടികളെ കൂടാതെ, സമൂഹ മാധ്യമങ്ങളും പത്ര-ദൃശ്യ മാധ്യമങ്ങളും ഈ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

അതിന് പിന്നാലെ കറുപ്പിന് വിലക്കില്ലെന്നും കറുത്ത വസ്ത്രങ്ങളും മാസ്കും ധരിച്ച് ആർക്കും എവിടെ വേണമെങ്കിലും പോകാമെന്നും മുഖ്യമന്ത്രി തന്നെ വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കറുത്ത മാസ്ക് വിലക്കരുതെന്ന് അറിയിച്ചിട്ടും വിലക്കേർപ്പെടുത്തിയതായി വാർത്തകളുണ്ടായി. ഈ സാഹചര്യത്തിലാണ് പൊലീസ് മേധാവിമാരോട് വിശദീകരണം ആവശ്യ​പ്പെട്ടിരിക്കുന്നത്. 

Tags:    
News Summary - DGP seeks explanation for banning black mask at CM's function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.