തിരുവനന്തപുരം: സര്‍ക്കാറും പൊലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാറും തമ്മിലെ പോര് മുറുകുന്നു. സെന്‍കുമാറിെൻറ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ഇടപെട്ട് സ്ഥലംമാറ്റിയതിന് പുറമേ പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ടോമിൻ ജെ. തച്ചങ്കരിക്ക് കൂടുതൽ അധികാരവും നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
15 വര്‍ഷത്തോളമായി സെൻകുമാറിനൊപ്പം ജോലിനോക്കുന്ന ഗ്രേഡ് എ.എസ്.ഐ അനില്‍കുമാറിനെയാണ് മാതൃ യൂനിറ്റായ സിറ്റി എ.ആര് ക്യാമ്പിലേക്ക് മാറ്റിയത്. പരാതികളെ തുടര്‍ന്ന് മാറ്റിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ടി.പി. സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ എ.ഐ.ജി.പി.ജി വി. ഗോപാല്കൃഷ്ണന് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് പുതിയ നീക്കം. െപാലീസ് മേധാവി അറിയാതെ അദ്ദേഹത്തിെൻറ സുരക്ഷ ജീവനക്കാരെ സര്‍ക്കാര്‍ ഉത്തരവിലൂടെ മാറ്റുന്നത് അസാധാരണ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ഇതിനോട് പ്രതികരിക്കാൻ സെൻകുമാർ തയാറയില്ല. അതേസമയം, പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി ടോമിൻ ജെ.തച്ചങ്കരിക്ക് അധിക ചുമതലകൂടി നൽകി സർക്കാർ ഉത്തരവായി. ഐ.ജി ബൽറാം കുമാർ ഉപാധ്യായ അവധിയിൽ പോയതിനെ തുടർന്നുള്ള ചുമതലകളാണ് തച്ചങ്കരിക്ക് നൽകിയത്.
ഇതോടെ പൊലീസിലെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് അടക്കം 37 സെക്ഷനുകളുടെ ചുമതല തച്ചങ്കരിക്കായി. ദിവസങ്ങൾക്ക് മുമ്പ് ടി ബ്രാഞ്ച് വിവരാവകാശ പരിധിയിലാക്കി സെൻകുമാർ സർക്കുലർ ഇറക്കിയിരുന്നു. സെൻകുമാറിെൻറ നീക്കത്തെ തടയിടാനാണ് സർക്കാർ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.