എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​​ൻ മൈ​ക്രോ​ഫി​നാ​ൻ​സ്;​ കോ​ഴി​ക്കോ​ട്ടും ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്​

കോഴിക്കോട്: എസ്.എൻ.ഡി.പി യൂനിയൻ മൈക്രോഫിനാൻസി​െൻറ മറവിൽ ജില്ലയിലും ലക്ഷങ്ങളുടെ തട്ടിപ്പ്. കോഴിക്കോട് യൂനിയന് കീഴിലെ വനിത സ്വയംസഹായ സംഘങ്ങളുടെ മറവിലാണ് ധനലക്ഷ്മി ബാങ്കിൽനിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി സമാനരീതിയിലുള്ള തട്ടിപ്പ് നേരത്തേ പുറത്തുവന്നിരുന്നു. 

വനിത അംഗങ്ങൾക്ക് വായ്പ നൽകാനെന്ന പേരിൽ എടുത്ത തുക വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തെന്നാണ് വനിത അംഗങ്ങളുെട പരാതി. ഇതിൽ ഒരു വിഭാഗം വെള്ളിയാഴ്ച ബാങ്കിലെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ചില സ്വയംസഹായ സംഘങ്ങൾക്ക് വായ്പ ലഭിച്ചിട്ടുണ്ടെങ്കിലും ഇവർ തിരിച്ചടച്ച പണം ബാങ്കിന് ലഭിച്ചില്ലെന്നും അംഗങ്ങൾ പറയുന്നു. തിരിച്ചടച്ചവർക്കും ബാങ്കി​െൻറ റിക്കവറി നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇതോടെ കക്കോടി, ചേളന്നൂർ പഞ്ചായത്തുകളിൽ സ്വയംസഹായ സംഘാംഗങ്ങളും നാട്ടുകാരും സംഘടിച്ച് പൊലീസിന് പരാതി നൽകാൻ തീരുമാനിച്ചു. 

2013ലാണ് ധനലക്ഷ്മി  ബാങ്കി​െൻറ പാവമണി റോഡ് ബ്രാഞ്ചിൽനിന്ന് എസ്.എൻ.ഡി.പി കോഴിക്കോട് യൂനിയൻ 66.66 ലക്ഷം രൂപ വായ്പയെടുത്തത്. ഇതിൽ 8,81,441.04 രൂപ കുടിശ്ശികയുണ്ടെന്ന് കാണിച്ചാണ് ബാങ്ക് മാർച്ച് 21ന് അംഗങ്ങളുടെ പേരിൽ നോട്ടീസ് അയച്ചത്. ഇതേ ബാങ്ക് ശാഖയിൽ 2005 ആഗസ്ത് മുതൽ കോഴിക്കോട് യൂനിയ​െൻറ പേരിൽ അക്കൗണ്ട് ഉണ്ടെങ്കിലും വരവ്–െചലവ് കണക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതായി വനിത അംഗങ്ങൾ പറയുന്നു. തങ്ങളുടെ പേരും ഒപ്പും തിരിച്ചറിയൽ രേഖയും വ്യാജമായി നിർമിച്ച് പണം തട്ടിയെന്നാണ് യൂനിയ​െൻറ മക്കട ശാഖക്ക് കീഴിലുള്ള ഗുരുപ്രഭ വനിത സ്വാശ്രയ സംഘത്തിലെ അംഗങ്ങൾ പറയുന്നത്. ഇവരാണ് വെള്ളിയാഴ്ച ബാങ്കിൽ നേരിെട്ടത്തിയത്. 
 
അതേസമയം, വായ്പ തിരിച്ചടച്ചവർക്കും നോട്ടീസ് വന്നതാണ് പരിഭ്രാന്തിക്ക് ഇടയാക്കിയതെന്നും മുഴുവൻ  തുകയും ബാങ്കിലേക്ക് തിരിച്ചടച്ചതായും യൂനിയൻ ഭാരവാഹിയായ സുധീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. യൂനിയനിൽനിന്ന് ഒരു വിഭാഗം പ്രവർത്തകർ സി.പി.െഎയിലേക്ക് പോയതി​െൻറ പകപോക്കാനായി ബി.ജെ.പി അനുഭാവികളായ യൂനിയൻ ഭാരവാഹികളാണ് പ്രചാരണത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കുടിശ്ശിക വന്നപ്പോൾ സാധാരണ റിക്കവറി നടപടികളുടെ ഭാഗമായാണ് നോട്ടീസ് അയച്ചതെന്ന് ബാങ്ക് റീജനൽ മാനേജർ വാർത്തകുറിപ്പിൽ അറിയിച്ചു. 
ബാങ്കുമായി ബന്ധെപ്പട്ടവർ നിജസ്ഥിതി അറിയാതെയാണ് മാധ്യമങ്ങൾക്ക് തെറ്റായ വാർത്ത നൽകിയത്. ഇടപാടുകളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടതിനാലും മേലുദ്യോഗസ്ഥരുടെ അനുമതി ഇല്ലാത്തതിനാലും മാധ്യമങ്ങൾക്ക് വിവരം  നൽകിയില്ലെന്നും വാർത്തകുറിപ്പിൽ പറയുന്നു.

Tags:    
News Summary - dhanalakshmi bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT