തലശ്ശേരി: കുവൈത്ത് മൻഗഫിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയുടെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ധർമടം സ്വദേശിയും. ധർമടം കോർണേഷൻ സ്കൂളിന് സമീപം വാഴയിൽ വീട്ടിലെ വിശ്വാസ് കൃഷ്ണ (34) മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
ഡ്രാഫ്റ്റ്സ്മാനായ വിശ്വാസ് ഒമ്പത് മാസം മുമ്പാണ് കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജോലിക്ക് ചേർന്നത്. അതിന് മുമ്പ് ബംഗളൂരുവിലായിരുന്നു ജോലി. ധർമടത്തെ പരേതനായ കൃഷ്ണന്റെയും ഹേമലതയുടെയും മകനാണ്. പൂജ രമേശാണ് ഭാര്യ. മകൻ ദൈവിക് (മൂന്ന്). സഹോദരൻ: ജിതിൻ കൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.