മാനവരാശിക്ക് മാർഗദർശനം നൽകുകയും സത്യാസത്യ വിവേചകമായി വർത്തിക്കുകയും ചെയ്ത ദൈവികഗ്രന്ഥമാണ് ഖുർആൻ. ഖുർആൻ അവതീർണമായ മാസം എന്ന നിലയിലാണ് റമദാനിൽ വ്രതാനുഷ്ഠാനം നിർബന്ധമാക്കിയത്. ഖുർആൻ ലോകാന്ത്യംവരെയുള്ള മനുഷ്യർക്ക് മാർഗദർശക ഗ്രന്ഥവും നിയമസംഹിതയുമായതിനാൽ അത് ആശയം ഗ്രഹിച്ച് നിരന്തരം പാരായണം ചെയ്യുകയും അതിലെ അധ്യാപനങ്ങൾ ജീവിതത്തിൽ പ്രയോഗവത്കരിക്കുകയും ചെയ്യേണ്ടതുണ്ട്. റമദാനിൽ നമസ്കാരത്തിലും അല്ലാതെയും വിശ്വാസികൾ ധാരാളമായി ഖുർആൻ പാരായണം ചെയ്യുന്നു.
റമദാനിലെ ഖുർആൻ പാരായണത്തിന് കൂടുതൽ പുണ്യമുണ്ടെങ്കിലും എല്ലാ കാലത്തും പാരായണം ചെയ്യപ്പെടേണ്ടതാണത്. ‘‘നീ ഖുർആൻ പാരായണം ചെയ്യുക. നിനക്ക് അത് ഭൂമിയിൽ പ്രകാശവും ആകാശത്ത് നിക്ഷേപവുമാണ്’’ എന്നും, ‘‘ഇരുമ്പിന് കറപിടിക്കുംപ്രകാരം ഹൃദയങ്ങൾക്ക് കറപിടിക്കുമെന്നും, ആ കറനീക്കി ഹൃദയത്തെ കടഞ്ഞെടുക്കാനുള്ള മാർഗം ഖുർആൻ പാരായണവും മരണസ്മരണയുമാണ്’’ എന്നും പ്രവാചകവചനങ്ങളിൽ വന്നിട്ടുണ്ട്. ഖുർആൻ പാരായണം ചെയ്യപ്പെടുേമ്പാൾ സശ്രദ്ധം ശ്രവിക്കണം. ഖുർആൻ കേൾക്കുേമ്പാൾ സംസാരിക്കാനോ ആളുകൾ ശ്രദ്ധിക്കാത്ത സദസ്സുകളിൽ ഖുർആൻ ഉച്ചത്തിൽ പാരായണം ചെയ്യാനോ പാടില്ല. ഖുർആൻ ഓതുന്നതുപോലെത്തന്നെയാണ് ഖുർആൻ കാസറ്റ് തുറന്നുവെക്കലും.
ഖുർആൻ പാരായണംപോലെത്തന്നെ പ്രധാനമാണ് ഖുർആൻ ഹൃദിസ്ഥമാക്കലും. പ്രവാചകെൻറ കാലത്ത് ഖുർആൻ ഹൃദിസ്ഥമാക്കുന്നതിൽ പ്രവാചക ശിഷ്യന്മാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഖുർആൻ ഹൃദിസ്ഥമാക്കിയവർക്ക് ഇസ്ലാമിൽ സവിശേഷസ്ഥാനമുണ്ട്. ഖുർആൻ താരതമ്യേന കൂടുതൽ അറിയുന്നവരാണ് പ്രായ-സ്ഥാന പരിഗണനയില്ലാതെ നമസ്കാരത്തിന് നായകത്വം വഹിക്കേണ്ടത്. ഖുർആൻ അൽപംപോലും മനഃപാഠമില്ലാത്തവരെ ഉപയോഗശൂന്യമായ വീടിനോടാണ് നബി തിരുമേനി ഉപമിച്ചിട്ടുള്ളത്.കോവിഡ്-19െൻറ ലോക്ഡൗൺ കാലം ഖുർആൻ പഠന-പാരായണത്തിനുള്ള സുവർണാവസരമാക്കിയവരാണ് വിശ്വാസികൾ. ഖുർആൻ പഠനത്തിന് ശക്തമായ അടിത്തറയൊരുക്കാനും ഭാവിയിൽ അത് തുടർന്നുകൊണ്ടുപോകാനും റമദാനിലെ പാരായണവും പഠനവും മത്സരപരിപാടികളും പ്രചോദനമായിത്തീരെട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.