വിട്ടുവീഴ്ച  ശത്രുവെ മിത്രമാക്കും

റമദാനിലൂടെ വിശ്വാസി നേടിയെടുക്കേണ്ട ഗുണങ്ങളിലൊന്ന് വിട്ടുവീഴ്ചയാണ്. ‘‘സൽപ്രവൃത്തിയും ദുഷ്പ്രവൃത്തിയും സമമാവുകയില്ല. ഏറ്റവും നല്ല ഒരു നന്മമൂലം തിന്മയെ തടയുക. അപ്പോൾ, നിന്നോട് ശത്രുതയിൽ വർത്തിച്ചവൻ, ഉറ്റമിത്രമെന്നപോലെ മാറിവരും’’ (വിശുദ്ധ ഖുർആൻ 41:34) ^ജന്മനാടായ മക്കയിൽനിന്നുള്ള പീഡനങ്ങൾ സഹിക്കവയ്യാതെ, മാതാവി​​െൻറ നാടായ ത്വാഇഫിലേക്ക് മുഹമ്മദ് നബി പ്രയാണം ചെയ്തു. മാതാവി​​െൻറ നാട്ടുകാരെങ്കിലും തന്നോട് കരുണ കാണിക്കുമെന്നാണ് പ്രവാചകൻ കരുതിയത്.  പ​േക്ഷ, കല്ലേറുകൊണ്ടും പരിഹാസംകൊണ്ടുമായിരുന്നു പ്രവാചകനെ ത്വാഇഫുകാർ വരവേറ്റത്.

നിരാശനായി ത്വാഇഫിൽനിന്ന്  തിരിച്ചു പോകുമ്പോൾ   മാലാഖ വന്ന് പ്രവാചകനോട് പറഞ്ഞു: ‘‘പ്രവാചകരെ അങ്ങ് ആഗ്രഹിക്കുന്നുവെങ്കിൽ, ഈ പർവതത്തെ ത്വാഇഫ് നിവാസികൾക്ക് മീതെ മറിച്ചിടാം.’’ ഈ ഘട്ടത്തിൽ നബി പ്രാർഥിച്ചു: നാഥാ എ​​െൻറ ജനതക്ക്​് പൊറുത്തുകൊടുക്കേണമേ! അവർ അറിവില്ലാത്തവരാണ്. ഇതാണ് വിട്ടുവീഴ്ച. വിരോധം തീർക്കാനുള്ള അവസരം ലഭിച്ചപ്പോഴും വിട്ടുവീഴ്ച ചെയ്തു. മക്കാ വിജയഘട്ടം ഒരു ഉദാഹരണമാണ്. 

അധികാരം നഷ്​ടപ്പെട്ട അവസ്​ഥയിൽ മക്കാനിവാസികൾ ജേതാവായ പ്രവാചക​​െൻറ  മുന്നിൽ നിൽക്കുന്നു. ആരെല്ലാമാണ് അവരുടെ സംഘത്തിലുള്ളത്. പ്രവാചകനെയും ശിഷ്യന്മാരെയും മക്കയിൽനിന്ന് ആട്ടിയോടിച്ചവർ, ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽകിടത്തി പ്രവാചകശിഷ്യന്മാരെ ക്രൂരമായി മർദിച്ചവർ, ഉഹ്ദി​​െൻറ രണാങ്കണത്തിൽ പ്രവാചകപിതൃവ്യൻ ഹംസത്ബ്നു അബ്​ദിൽ മുത്വലിബി​​െൻറ കരള് കടിച്ചുതുപ്പിയ ഹിന്ദ് എന്ന വനിതയുമുണ്ട് അവരിൽ –നമ്രശിരസ്​കരായി നിൽക്കുന്നവരോട് പ്രവാചകൻ പ്രതികാരം ചെയ്യുന്നില്ല. മറിച്ച് നിങ്ങൾ സ്വതന്ത്രരാണെന്ന് പറഞ്ഞ് അവർക്കെല്ലാവർക്കും മാപ്പുനൽകുകയായിരുന്നു. മദീനയിൽ പ്രവാചകൻ നടന്നുപോകുന്ന വഴിയിൽ സ്​ഥിരമായി ചപ്പുചവറുകളും മാലിന്യവും കൊണ്ടിടുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഒരു ജൂതകുടുംബത്തിൽനിന്നുള്ളവൾ.

ഒരിക്കൽ പ്രവാചകൻ നടന്നുപോകുമ്പോൾ ചപ്പുചവറുകൾ കാണുന്നില്ല, അവ വലിച്ചെറിയുന്ന കുട്ടിക്ക് രോഗമാണെന്ന് പ്രവാചക ശിഷ്യന്മാർ പറഞ്ഞു. നബി രോഗവിവരം തിരക്കി പുറപ്പെട്ടു. പെൺകുട്ടിയും വീട്ടുകാരും പ്രവാചകനെ കണ്ടപ്പോൾ ആശ്ചര്യപ്പെട്ടു. തങ്ങൾ അങ്ങേയറ്റം വെറുക്കുന്ന ഒരാളിതാ  രോഗവിവരം   തിരക്കി വീട്ടിലേക്ക്  വന്നിരിക്കുന്നു.  ഇതെന്തൊരു നല്ല മനുഷ്യനാണ്.  ഇദ്ദേഹത്തെയാണോ ശത്രുവായി കണ്ടത്. പിന്നീടാ കുടുംബം പ്രവാചകവൈരം വെടിഞ്ഞ് പുതിയൊരു ജീവിതം ആരംഭിച്ചു എന്നതാണ് ചരിത്രം. റമദാനിൽ അല്ലാഹു നമ്മോടു കനിയണമെങ്കിൽ ജനങ്ങൾക്ക് പരമാവധി വിട്ടുവീഴ്ച ചെയ്യുക.

Tags:    
News Summary - dharmapatha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.