ആനുകൂല്യം ലഭിച്ചില്ല; ബാങ്ക് ആക്രമിച്ച രണ്ടുപേർ അറസ്​റ്റിൽ

അന്തിക്കാട്: കേരള ബാങ്ക്​ അരിമ്പൂർ ശാഖയിൽ ആക്രമണം നടത്തിയ രണ്ടുപേരെ അന്തിക്കാട് പൊലീസ്​ അറസ്​റ്റ്​​ ചെയ്തു. നെടുപുഴ പനമുക്ക് സ്വദേശി വടുംകുറ്റിൽ സുനിൽ (44), തൃശൂർ കണിമംഗലം സ്വദേശി കിഴക്കോട്ടിൽ രാജേഷ് (30) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്​തത്​. വ്യാഴാഴ്ച വൈകീട്ട് വായ്പയുടെ കാര്യം സംസാരിക്കാനെന്ന പേരിൽ ബാങ്കിൽ എത്തിയ സുനിൽ ത​െൻറ ഭാര്യ മാതാവി​െൻറ പേരിൽ എടുത്ത വായ്പയിൽ സർക്കാർ ആനുകൂല്യം ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, രണ്ടുമാസം മാത്രം കുടിശ്ശികയുള്ളതിനാൽ ചെറിയ തുകക്ക് മാത്രമെ ആനുകൂല്യത്തിന് അർഹതയുള്ളുവെന്നറിയിച്ച മാനേജറെ സുനിലും കൂടെയുണ്ടായിരുന്ന രാജേഷും ചേർന്ന് മർദിക്കുകയായിരുന്നു. സംഘം ബാങ്കി​െൻറ ചില്ലുകൾ തകർത്തു. ഇതിനിടെ ചില്ല് ശരീരത്തിൽ തുളച്ചുകയറി ബാങ്ക് മാനേജർ കൂർക്കഞ്ചേരി സ്വദേശി ജിതേന്ദ്രന്​ (49) പരിക്കേറ്റു. ഇയാൾ ജില്ല സഹകരണ ബാങ്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.  

Tags:    
News Summary - Did not receive the benefit; Bank attacked, two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.