കൊച്ചി: ‘ഇതാണ് എെൻറ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം. അഞ്ചു വർഷത്തെ എെൻറ സ്വപ്നം ഏറ െ വേദനയോടുകൂടിത്തന്നെ സഫലമാക്കി, എല്ലാം ഒറ്റ കാര്യത്തിനുവേണ്ടി മാത്രം. ഒറ്റക്കാലിൽ ജീവിക്കുന്ന എല്ലാ ഭിന്നശേഷിക്കാർക്കും ഇഷ്ടമുള്ള സ്വപ്നങ്ങൾ കാണാൻ വേണ്ടി’. സമുദ്രനിരപ്പിൽനിന്ന് 19,341 അടി ഉയരമുള്ള, ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കിളിമഞ്ചാരോയിൽ വലതുകാൽ മാത്രം കുത്തി കീഴടക്കിയശേഷം ആലുവക്കാരൻ നീരജ് ജോർജ് ബേബി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണിത്.
ഒറ്റക്കാലെന്ന പരിമിതികളെല്ലാം നിശ്ചയദാർഢ്യത്തിെൻറ കരുത്തിൽ മാറ്റിവെച്ച് മല കയറിയപ്പോൾ അവനു കൂട്ടായത് പ്രിയപ്പെട്ട ക്രച്ചസും അതിലേറെ പ്രിയപ്പെട്ട കൂട്ടുകാരുമാണ്. ഒക്ടോബർ 10ന് പുറപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് നീരജ് തെൻറ സ്വപ്നത്തിലേക്ക് കാലെടുത്തുവെച്ചത്. സുഹൃത്തുക്കളായ ചാന്ദ്നി അലക്സ്, പോൾ, ശ്യാം ഗോപകുമാർ, സിജോ, അഖില, പോൾ എന്നിവരും രണ്ട് സഹായികളും ഒപ്പമുണ്ടായിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കിളിമഞ്ചാരോ കീഴടക്കിയ ഭിന്നശേഷിക്കാരൻ എന്ന റെക്കോഡാണ് ലക്ഷ്യം.
എട്ടാം വയസ്സിൽ അർബുദം ബാധിച്ച് ഇടതുകാൽ മുറിച്ചുമാറ്റേണ്ടിവന്നെങ്കിലും അതൊരിക്കലും തെൻറ ജീവിതത്തെയോ മനസ്സിനെയോ തളർത്തിയിട്ടില്ലെന്ന് നീരജ് പറയുന്നു. അന്താരാഷ്ട്ര പാരാബാഡ്മിൻറൻ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുകയും സ്വർണമെഡൽ നേടുകയും ചെയ്തിട്ടുണ്ട്. എം.എസ്സി ബയോടെക്നോളജിക്കാരനായ നീരജ് കൊച്ചിയിൽ എ.ജി ഓഫിസിലെ അസിസ്റ്റൻറാണ്. ആലുവയിലെ റിട്ട. പ്രഫസർമാരായ സി.എം. ബേബിയും ഡോ. ഷൈല പാപ്പുവുമാണ് മാതാപിതാക്കൾ.
നൈനിത്താളിലെ നൈന കൊടുമുടി, കോയമ്പത്തൂരിലെ വെള്ളാങ്കിരി മല, വയനാട്ടിലെ പക്ഷിപാതാളം, കുറിഞ്ഞിമല, മൂന്നാർ മലനിരകൾ, വയനാട്ടിലെ ചെമ്പ്രമല എന്നിവിടങ്ങളിലും ഇതേ ആത്മവിശ്വാസത്തോടെ നീരജ് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.