കെ.എസ്.ആർ.ടി.സിയില്‍ ഡിജിറ്റല്‍ പേമെന്റ് വരുന്നു

തിരുവനന്തപുരം: യാത്രക്കാരുടെ വളരെക്കാലത്തെ ആവശ്യത്തിന് പരിഹാരമായി കെ.എസ്.ആർ.ടി.സി ബസുകളിൽ ഡിജിറ്റൽ പേമെന്റ് സംവിധാനം വരുന്നു. ഡെബിറ്റ് കാര്‍ഡിലൂടെയും യു.പി.ഐ ആപ്പിലൂടെയും ടിക്കറ്റെടുക്കാവുന്ന സംവിധാനമാണ് നിലവിൽ വരിക. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, മറ്റു പ്രധാന ബാങ്കുകളുടെ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് എടുക്കാനാകും. ‘ചലോ’ ആപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിൽ വരുത്താനുദ്ദേശിക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കില്ല. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ചില ബസുകളിൽ നടപ്പാക്കിയ ഈ സംവിധാനം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച കരാറില്‍ ഉടന്‍ ഒപ്പുവെക്കും.

കെ.എസ്.ആർ.ടി.സിയുടെ നേരത്തെയുണ്ടായിരുന്ന ട്രാവല്‍കാര്‍ഡും പുതുക്കി ഇതില്‍ ഉപയോഗിക്കാനാകും. ബസുകളുടെ വിവരങ്ങള്‍ ചലോ ആപ്പില്‍ അപ്പ്ലോഡ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് സ്വകാര്യ ബസുകളിൽ പലതിലും ഡിജിറ്റൽ പേ​മെന്റ് സംവിധാനമുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളിലും ഡിജിറ്റൽ പേമെൻറ് വരുന്നത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകും. 

Tags:    
News Summary - Digital payment is coming to KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.