തിരുവനന്തപുരം: 100 ദിന പരിപാടിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡിജിറ്റൽ റീസർവേ ഏപ്രിൽ മാസത്തോടെ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. 1666 വില്ലേജുകളിൽ 1550 വില്ലേജുകളിലും നാലുവർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തീകരിക്കും.
ഇതിനായി 807 കോടിരൂപയുടെ പദ്ധതിക്ക് തത്ത്വത്തിൽ അംഗീകാരവും ആദ്യഘട്ടമായി 339 കോടി രൂപ റീബിൽഡ് കേരള ഇനിേഷ്യറ്റിവിൽ ഉൾപ്പെടുത്തി സർേവ വകുപ്പിന് അനുവദിക്കുകയും ചെയ്തു.
ജീവനക്കാരുടെ കുറവിന് പരിഹാരമായി സർവേ നടപടിക്കായി 1500 ഓളം സർേവയർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ആദ്യത്തെ മൂന്നുവർഷം 400 വില്ലേജ് വീതവും നാലാമത്തെ വർഷത്തിൽ 350 വില്ലേജും പൂർത്തിയാക്കി 1550 വില്ലേജുകളുടെ ഡിജിറ്റൽ സർേവ നാലുവർഷത്തിൽ പൂർത്തിയാക്കും. ഇതോടെ എല്ലാ വില്ലേജുകളിലെയും ഭൂമി സംബന്ധമായ നടപടികളെല്ലാം ഓൺലൈനാവും.
കേരളത്തിൽ 1666 വില്ലേജുകളിൽ 913 വില്ലേജുകളിലാണ് റീസർവേ നടപടി നടന്നത്. സംസ്ഥാനത്ത് 1966 ലാണ് റീസർവേ നടപടികൾ ആരംഭിച്ചിട്ടുള്ളത്. 55 വർഷം കഴിഞ്ഞ് പരിശോധിക്കുമ്പോൾ 55 ശതമാനം സ്ഥലങ്ങളിലാണ് (913 വില്ലേജുകൾ) റീസർവേ നടപടി പൂർത്തിയാക്കിയത്. ഇവയിൽ 89 വില്ലേജുകളിൽ മാത്രമാണ് ഇ.ടി.എസ് എന്ന മെഷീൻ ഉപയോഗിച്ച് ഡിജിറ്റൽ റീസർവേ നടന്നിട്ടുള്ളത്. മറ്റ് വില്ലേജുകളിൽ പരമ്പരാഗത രീതിയിലുള്ള റീസർവേയാണ് നടന്നത്. നിലവിൽ 27 വില്ലേജുകളിൽകൂടി ഇ.ടി.എസ് മെഷീൻ ഉപയോഗിച്ച് ഡിജിറ്റൽ റീസർവേ പുരോഗമിക്കുന്നു.
20 ശതമാനം സ്ഥലങ്ങളിൽ ആധുനിക സർേവ സംവിധാനമായ റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ ഉപയോഗിക്കും. കൂടാതെ 10 ശതമാനം തുറസ്സായ സ്ഥലങ്ങൾ അളക്കാൻ ലിഡാർകാമറ ഫിറ്റ്ചെയ്തുള്ള േഡ്രാൺ സാങ്കേതികവിദ്യയും ഉപയോഗിക്കും. കോർസ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള ടെൻഡറും എഗ്രിമെന്റും പൂർത്തിയാക്കി. മാർച്ച് പകുതിയോടെ കേരളത്തിൽ 28 സ്റ്റേഷനും സ്ഥാപിക്കാനാകും. ഡിജിറ്റൽ സർവേക്കായുള്ള ആർ.ടി.കെ റോവറും റോബോട്ടിക് ടോട്ടൽസ്റ്റേഷനുമായി വാങ്ങുന്നതിനുള്ള ആഗോള ടെൻഡർ നടപടി സർവേവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 17നകം ഈ നടപടി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.