കോട്ടയം: എണ്ണക്കമ്പനികളും പ്രമുഖ ബാങ്കുകളും ചേര്‍ന്ന് പെട്രോള്‍ പമ്പുകളില്‍നിന്ന് ഡിജിറ്റല്‍ പണമിടപാട് നടത്തുന്ന സാധാരണക്കാരില്‍നിന്ന് വന്‍തുക കൊള്ളയടിക്കുന്നു. സാധാരണക്കാര്‍ ശ്രദ്ധിക്കാതെ പോകുന്ന ഈതട്ടിപ്പിലൂടെ ബാങ്കുകളിലേക്ക് ഒഴുകുന്നത് കോടികളാണെന്ന് ബാങ്കുകളുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു. കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറക്കുന്നവരില്‍നിന്ന് സര്‍ചാര്‍ജ് ഇനത്തില്‍ മൂന്നു ശതമാനം തുകയാണ് നിലവില്‍ ഈടാക്കുന്നത്. ഡിജിറ്റല്‍ ഇടപാട് നടത്തുന്ന മറ്റ് ചിലസ്ഥാപനങ്ങളിലും ഇത്തരത്തില്‍ തട്ടിപ്പ് വ്യാപകമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. എന്നാല്‍, ഇക്കാര്യം പലരും അറിയുന്നില്ല. ബാങ്ക് അക്കൗണ്ടില്‍നിന്ന് തുക കുറയുന്നതായി സന്ദേശം കിട്ടുമ്പോഴാകും ചിലര്‍ ഇതേക്കുറിച്ച് ചിന്തിക്കുക. അപ്പോഴേക്കും നല്ളൊരു തുക അക്കൗണ്ടില്‍നിന്ന് ബാങ്കുകള്‍ ചോര്‍ത്തിയിരിക്കും.
1000 രൂപക്ക് ഇന്ധനം നിറച്ചാല്‍ 28.75 രൂപ അക്കൗണ്ടില്‍നിന്ന് സര്‍വിസ് ചാര്‍ജായി ഈടാക്കുന്നതായി നിരവധി പേര്‍ ഇതിനകം പരാതിപ്പെട്ടു കഴിഞ്ഞു. എന്നാല്‍, ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഒരുവിധത്തിലുള്ള സര്‍വിസ് ചാര്‍ജും നല്‍കേണ്ടതില്ളെന്ന കേന്ദ്രധന-പെട്രോളിയം മന്ത്രാലയങ്ങളുടെ പ്രഖ്യാപനം ഇപ്പോള്‍ ജലരേഖയാകുകയാണ്. ഡിജിറ്റല്‍ ഇടപാടിനെ പ്രോത്സാഹിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാറിന്‍െറയും ഉറപ്പ് വിശ്വസിച്ച് പെട്രോള്‍ പമ്പുകളിലത്തെി ഡിജിറ്റല്‍ ഇടപാട് നടത്തിയവരൊക്കെ ഇപ്പോള്‍ പണം നഷ്ടപ്പെട്ട അവസ്ഥയിലാണ്.
പ്രതിദിനം സര്‍വിസ് ചാര്‍ജ് ഇനത്തില്‍ നഷ്ടപ്പെടുന്ന പണത്തിന്‍െറ കണക്കുപോലും പുറത്തുവരുന്നില്ല. 2000 രൂപവരെയുള്ള കാര്‍ഡ് ഇടപാടുകള്‍ക്ക് സര്‍ ചാര്‍ജോ സര്‍വിസ് ചാര്‍ജോ ഇല്ളെന്ന് കേന്ദ്രധനമന്ത്രി കഴിഞ്ഞ ബജറ്റില്‍ അറിയിച്ചിരുന്നു. എന്നാല്‍, മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ചാണ് പല സ്ഥാപനങ്ങളും മൂന്നും അതിലധികവും ശതമാനം തുക സര്‍ ചാര്‍ജായി വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.