തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) പാഠപുസ്തക ആർക്കൈവ്സ് ഡിജിറ്റലൈസ് ചെയ്യുന്നു. ആദ്യഘട്ടത്തിൽ 1970 മുതൽ പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കാൻ തീരുമാനിച്ചത്.
വിവിധ കാലങ്ങളിൽ ഓരോ മേഖലയിലുമുണ്ടായ ചരിത്രപരമായ വളർച്ചയും വികാസവും പുതുതലമുറക്ക് പകർന്നുനൽകാൻ ഇതിലൂടെ കഴിയുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. 1970 മുതൽ പ്രസിദ്ധീകരിച്ച എല്ലാ പാഠപുസ്തകങ്ങളും നിലവിൽ എസ്.സി.ഇ.ആർ.ടി ലൈബ്രറിയിൽ ലഭ്യമല്ല. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ പ്രവർത്തകരുടെയും ഏജൻസികളുടെയും സഹായം അനിവാര്യമാണ്. നിലവിൽ ലൈബ്രറിയിൽ ലഭ്യമല്ലാത്ത പുസ്തകങ്ങളുടെ വിശദവിവരം എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ (www.scert.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ പുസ്തകങ്ങൾ ആരുടെയെങ്കിലും പക്കലുണ്ടെങ്കിൽ ആ വിവരം scertlibtvpm@gmail.com ലൂടെയോ 9447328908 എന്ന നമ്പറിലൂടെയോ അറിയിക്കണമെന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.