ബൈജു പൗലോസിന്‍റെ പ്ലോട്ടിൽ ബാലചന്ദ്രകുമാർ തയാറാക്കിയ തിരക്കഥയാണ് കേസെന്ന് ദിലീപ്​

കൊച്ചി: ബാലചന്ദ്രകുമാറിന്‍റെ സാക്ഷിമൊഴികൾ വൈരുധ്യം നിറഞ്ഞതാണെന്നും കൃത്രിമ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലുള്ള എഫ്.ഐ.ആർ നിലനിൽക്കില്ലെന്നും ദിലീപിന്‍റെ അഭിഭാഷകൻ. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് പറയുന്ന കള്ളം പ്രോസിക്യൂഷൻ ഏറ്റുപറയുകയാണ്​.

മൂന്ന്​ ദിവസമായി 33 മണിക്കൂർ ചോദ്യം ചെയ്​തിട്ടും തെളിവുകളൊന്നും ലഭിച്ചില്ല. അന്വേഷണവുമായി സഹകരിച്ചെന്ന്​ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർ പറയുമ്പോൾ കോടതിയിൽ വിരുദ്ധ വാദമാണ്​ പ്രോസിക്യൂഷനുള്ളത്​. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ പ്ലോട്ടിൽ ബാലചന്ദ്രകുമാർ തയാറാക്കിയ തിരക്കഥയാണ് കേസെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

ദിലീപിനെ കസ്റ്റഡിയിലെടുത്ത്​ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്‍റെ പക്കൽനിന്ന് കണ്ടെടുത്തെന്ന് വ്യാജ തെളിവുണ്ടാക്കാനാണ്​ ശ്രമം​. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ കൈവശം സൂക്ഷിച്ചിട്ടുണ്ട്​. ദിലീപിന്‍റെ ഫോണുകൾക്കുവേണ്ടി ഇത്രയധികം ശാഠ്യം പിടിക്കുന്നത് ഇതിനുവേണ്ടിയാണ്​.

അന്വേഷണ ഉദ്യോഗസ്ഥനെ കോടതിമുറിയിൽ ​വെച്ച് ദിലീപ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്​. ദിലീപിന്‍റെ പ്രതിച്ഛായ മോശമാക്കാനാണ്​ ഇത്തരം കള്ളങ്ങൾ പറയുന്നത്​. നേരത്തേ ഒരു വി.ഐ.പിയുടെ കാര്യം പറഞ്ഞിരുന്നെങ്കിലും അങ്ങനെ ഒരാളെ കിട്ടാത്തതിനാൽ അക്കാര്യം ഇപ്പോൾ മിണ്ടുന്നില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Dileep against police enquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.