കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി ഹൈകോടതിയിൽ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി. തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും സുനിൽകുമാറുമായി ബന്ധമില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. തന്നെയും നാദിർഷായേയും മാപ്പുസാക്ഷിയാക്കി തെളിവുണ്ടാക്കാൻ ശ്രമിക്കുകയാണ് പൊലീസ്. കസ്റ്റഡിയിൽ ലഭിച്ചാൽ പൊലീസ് മൂന്നാംമുറ പ്രയോഗിക്കുമോ എന്ന സംശയം ഉള്ളതിനാലാണ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതെന്നും അപേക്ഷയിൽ പറയുന്നു.
നേരത്തേ, പൊലീസ് ഒരുതവണ ചോദ്യം ചെയ്യാന്‍ അപ്പുണ്ണിയെ വിളിപ്പിച്ചിരുന്നു. ഇതിന് ശേഷം ഒളിവില്‍ കഴിയുകയാണ് അപ്പുണ്ണി. ദിലീപിന്‍റെ അറസ്റ്റിന് പിന്നാലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയെങ്കിലും അപ്പുണ്ണി എത്തിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും ഇയാളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗൂഢാലോചനയില്‍ അപ്പുണ്ണി ഉള്‍പ്പെട്ടതിന് തെളിവുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പള്‍സര്‍ സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചത് അപ്പുണ്ണിയാണെന്നാണ് വിവരം. പള്‍സർ സുനിയുമായി കൂടിക്കാഴ്ച നടത്തിയതിനും ഫോണ്‍ സംഭാഷണത്തിനും പൊലീസിന്‍റെ കൈവശം തെളിവുകളുണ്ട്. ഏലൂരിൽ അപ്പുണ്ണി താമസിക്കുന്ന വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പുണ്ണിയുടെ അഞ്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.