തൃശൂർ: ചലച്ചിത്ര, പരസ്യ സംവിധായകൻ കെ.എൻ ശശിധരൻ അന്തരിച്ചു. 72 വയസായിരുന്നു. തൃശൂർ ഗുരുവായൂർ സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്ന് ഇടപ്പള്ളിയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.
ഭാര്യ വീണ ശശിധരൻ, മക്കൾ ഋതു ശശിധരൻ, മുഖിൽ ശശിധരൻ. മരുമകൾ: ഇന്ദുലേഖ.
മലയാളികൾ നെഞ്ചേറ്റിയ 'വന്നല്ലോ വനമാല' എന്ന പരസ്യത്തിന്റെ ശിൽപിയാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശശിധരന്റെ ആദ്യ സിനിമയാണ് അക്കരെ. 1984ലാണ് ചിത്രം പുറത്തിറങ്ങിയത്. നയന, കാണാതായ പെൺകുട്ടി എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.