കൽപറ്റ: രാജ്യത്തെ പട്ടികവര്‍ഗ കോളനികളിൽ ദുരന്തനിവാരണ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ജില്ലയായി വയനാട്. പദ്ധതിപ്രഖ്യാപനം കൽപറ്റയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. പട്ടികവര്‍ഗ വിഭാഗത്തിൽപെട്ടവര്‍ക്ക് ദുരന്തനിവാരണ ബോധവത്കരണവും പരിശീലനവും നല്കി ദുരന്തപ്രതികരണ ശേഷിയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങളിലെ 27 പട്ടികവര്‍ഗ കോളനികളിലെ 758 ആളുകള്‍ക്ക് പ്രാഥമിക പരിശീലനവും തുടര്‍ന്ന് 126 പേര്‍ക്ക് നീന്തല്‍, സി.പി.ആര് എന്നിവയില്‍ വിദഗ്ധ പരിശീലനവും നല്കി. റാപിഡ് റെസ്പോണ്‍സ് ടീം രൂപവത്കരിച്ചതോടൊപ്പം ദുരന്തനിവാരണ പദ്ധതികള്‍ തയാറാക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി 45 കേന്ദ്രങ്ങളില്‍ മഴമാപിനികള്‍ സ്ഥാപിക്കുകയും പട്ടികവര്‍ഗക്കാരായ വളന്റിയര്‍മാരുടെ സഹായത്തോടെ മഴയുടെ വിവരങ്ങള്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.