ആലപ്പുഴ: ജില്ലയിൽ കുട്ടനാട്, അമ്പലപ്പുഴ, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രളയക്കെടുതിയിലമർന്ന പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി കേന്ദ്രസംഘം. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയൻറ് സെകട്ടറി എ.വി. ധർമെറഡ്ഡിയുടെ നേതൃത്വത്തിൽ കേന്ദ്ര ഊർജമന്ത്രാലയം ഇലക്ട്രിസിറ്റി അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ നഴ്സിറാം മീണ, സെൻട്രൽ വാട്ടർ കമീഷൻ ഡയറക്ടർ ആർ. തങ്കമണി, റൂറൽ െഡവലപ്മെൻറ് മന്ത്രാലയം അസി. ഡയറകട്ർ ചാഹത്ത് സിങ് എന്നിവരാണ് കുട്ടനാട് സന്ദർശിച്ചത്. തോമസ് ചാണ്ടി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, കലക്ടർ എസ്. സുഹാസ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംഘത്തെ അനുഗമിച്ചു.
ഭാവിയിൽ വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് ബയോടോയ്ലറ്റ് ഉൾെപ്പടെയുള്ള സംവിധാനങ്ങൾ നേരേത്ത സജ്ജമാക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രസംഘം അഭിപ്രായപ്പെട്ടു. ഫിനിഷിങ് പോയൻറ് െജട്ടിയിൽനിന്ന് ബോട്ടിൽ കുപ്പപ്പുറം ക്യാമ്പിലെത്തിയ സംഘം അന്തേവാസികളുമായി സംസാരിച്ചു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് സ്പീഡ് ബോട്ടിൽ പോയാണ് കേന്ദ്രസംഘം കനകശ്ശേരിയിൽ മടവീണ ഭാഗങ്ങൾ കണ്ടത്. ഇത്തരം ദുരന്തങ്ങൾ കുട്ടനാട്ടിൽ വർഷംതോറും ആവർത്തിക്കുന്നതായും ശാശ്വതപരിഹാരമാണ് കുട്ടനാടിന് വേണ്ടതെന്നും ജനങ്ങൾ സംഘത്തോട് പറഞ്ഞു. പിന്നീട്, നെടുമുടി ജെട്ടിയിൽ ഇറങ്ങി എ.സി റോഡുവഴി നീങ്ങിയ സംഘം വെള്ളത്തിൽ മുങ്ങി നാശത്തിലായ റോഡിെൻറ അവസ്ഥ മനസ്സിലാക്കി. തുടർന്ന് അമ്പലപ്പുഴയിലെ കടൽക്ഷോഭ ബാധിത പ്രദേശത്തേക്ക് തിരിച്ചു. പരമാവധി കേന്ദ്രസഹായം ലഭിക്കാൻ സഹായകരമായ വിധം ഏറ്റവും നഷ്ടമുണ്ടായ ഭാഗങ്ങൾ സംഘത്തിെൻറ ശ്രദ്ധയിൽപെടുത്തിയതായി കലക്ടർ പറഞ്ഞു.
വളഞ്ഞവഴി, നീർക്കുന്നം ഭാഗങ്ങളിലെ കടൽക്ഷോഭത്തിൽ തകർന്ന വീടുകളും തീരവും സന്ദർശിച്ച സംഘം പിന്നീട് അപ്പർകുട്ടനാട്ടിലെ മഴക്കെടുതികളും കണ്ടു. ചെങ്ങന്നൂർ താലൂക്കിലെ മാന്നാർ പഞ്ചായത്തിലെ വിഷവർശ്ശേരിക്കര ഉൾെപ്പടെയുള്ള ഉൾപ്രദേശങ്ങളിലൂടെ സഞ്ചരിച്ച സംഘം പൂർണമായും വെള്ളത്തിലായ പാടശേഖരങ്ങളും തകർന്ന റോഡുകളും കണ്ട് വൈകീട്ട് അഞ്ചോടെ സന്ദർശനം പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.