പത്തനംതിട്ട: തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച് അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പില്‍ ജിനുകുമാറിെൻറ ഭാര്യ ദിവ്യ ആര്. നായരാണ് (32) തിങ്കളാഴ്ച രാവിലെ മരിച്ചത്. കോവിഡ് വാക്സിന് സ്വീകരിച്ചതിനു പിന്നാലെയുണ്ടായ പ്രശ്നങ്ങളാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
രണ്ടാഴ്ച മുമ്പാണ് വാക്സിന് സ്വീകരിച്ചത്. നാരങ്ങാനം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയാണ് കുത്തിവെപ്പ് എടുത്തത്. ഇതിനു പിന്നാലെ തലവേദന ഉണ്ടായി. മാറാതിരുന്നതിനെ തുടര്‍ന്ന് ആഗസ്റ്റ് 14ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ െവച്ച് മസ്തിഷ്കാഘാതമുണ്ടായി.
തുടര്‍ന്ന് എറണാകുളത്തെ ആസ്റ്റര്‍ മെഡ്സിറ്റിയിലേക്കു മാറ്റി. തലച്ചോറില്‍ രണ്ടുതവണ ശസ്ത്രക്രിയ നടത്തി. രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും പിന്നാലെ രക്തസ്രാവമുണ്ടായി.
തലച്ചോറിെൻറ പ്രവര്‍ത്തനം ഏറക്കുറെ പൂര്‍ണമായും നിലച്ചിരുന്നു. തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവിടെ വെൻറിലേറ്ററിലായിരുന്നു.
ദിവ്യ ഗുരുതരാവസ്ഥയിലായതറിഞ്ഞ് വിദേശത്ത് നിന്നെത്തിയ ഭർത്താവ് ജിനുകുമാര്‍ ആരോഗ്യമന്ത്രിക്കും ജില്ല കലക്ടര്‍ക്കും പരാതി നല്കി. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി വീണാ ജോര്‍ജ് ജിനുകുമാറില്നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വിഷയത്തില്‍ ഡി.എം.ഒ അന്വേഷണം നടത്തുന്നുണ്ട്. എട്ടുവയസ്സുള്ള മകളുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
രണ്ടാഴ്ച മുമ്പ് കാട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനിയും സമാനസാഹചര്യത്തില്‍ മരിച്ചിരുന്നു. വാക്സിനെടുത്തതിനെ തുടര്‍ന്നുള്ള അസ്വസ്ഥതകളാണ് മരണത്തിനു കാരണമായതെന്ന് വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.