കൊച്ചി: കോവിഡ് ഫസ്റ്റ്ൈലൻ ട്രീറ്റ്മെൻറ് സെൻററുകളിൽ അലോപ്പതി ഡോക്ടർമാർ ധാർഷ്ട്യത്തോടെ പെരുമാറുകയാണെന്ന് ആയുഷ് ഡോക്ടർമാർ. വെറും 'ഹെൽപർ'മാരായി തങ്ങളെ പരിഗണിക്കുകയും ജോലിയെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന നടപടിയിൽ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ റിപ്പോർട്ടിങ് ഉൾപ്പെടെ കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുമെന്ന് കേരള സ്റ്റേറ്റ് ഗവൺമെൻറ് ആയുർവേദ മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
കോവിഡിനെതിരെ പ്രതിരോധശേഷി കൂട്ടാൻ മരുന്നുണ്ടെന്ന ഹോമിയോ ഡോക്ടർമാരുടെ വാദത്തെത്തുടർന്നുണ്ടായ കൊമ്പുകോർക്കലിന് പിന്നാലെയാണ് തങ്ങൾക്കുനേരെ അപമാനവാക്കുകളുമായി അലോപ്പതിക്കാർ രംഗത്തുവന്നതെന്ന് ഇവർ പറയുന്നു. കോവിഡ് ഫസ്റ്റ്ൈലൻ ട്രീറ്റ്മെൻറ് സെൻററുകളിൽ നിയോഗിക്കപ്പെട്ട ആയുർവേദ- ഹോമിയോ ഡോക്ടർമാർ ആധുനിക വൈദ്യശാസ്ത്രവിഭാഗം ഡോക്ടർമാരെ അവിടെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്ന അലോപ്പതിക്കാരുടെ വാദം വസ്തുതാവിരുദ്ധമാണെന്നും ആയുഷ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. അലോപ്പതി ഡോക്ടർമാർ നിർവഹിക്കുന്ന അേത ചുമതലകളാണ് അവിടെ നിർവഹിക്കുന്നത്.
എന്നാൽ, അലോപ്പതിക്കാർ പറയുന്ന മരുന്ന് തങ്ങൾക്ക് കുറിക്കാനാവില്ല. മിനിമം കിടക്കകളോട് പ്രവർത്തിക്കുന്ന ഫസ്റ്റ്ൈലൻ ട്രീറ്റ്മെൻറ് സെൻററുകളിൽ അലോപ്പതി ഡോക്ടർ ഒരാളും ആയുഷ് വിഭാഗത്തിൽനിന്ന് രണ്ട് ഡോക്ടർമാരും മൂന്ന് നഴ്സുമാരുമാണുള്ളത്.
അലോപ്പതി വിഭാഗത്തിലെ ജൂനിയർ ഡോക്ടർക്ക് കീഴിലാണ് ആയുഷ് വിഭാഗം സീനിയർ ഡോക്ടർമാർ പ്രവർത്തിക്കേണ്ടത്. ഇതും കടുത്ത വിവേചനമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആയുഷ് ഡോക്ടർമാരെ വിന്യസിച്ചതോടെ ക്ലിനിക്കുകൾ മിക്കതും അടഞ്ഞുകിടക്കുകയാണ്.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽ കോവിഡ് ബാധിതർക്കായി പ്രത്യേകം ആശുപത്രികളും ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളും ആരംഭിച്ചതോടെ സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഉൾപ്പെടെ എത്തുന്ന രോഗികളുടെ എണ്ണം നന്നേ കുറഞ്ഞു. ഇവിടെയുള്ള ജീവനക്കാരെ ഫസ്റ്റ്ൈലൻ സെൻററുകളിൽ നിയോഗിച്ചാൽ ആയുഷ് ഡോക്ടർമാർ അനുഭവിക്കുന്ന അധിക്ഷേപത്തിൽനിന്ന് ഒഴിയാനാകുമെന്നാണ് അവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.