തിരുവനന്തപുരം: യോഗ്യതക്കനുസരിച്ച് ശമ്പള സ്കെയില്‍ നിശ്ചയിക്കുന്നതില്‍ ജയില്‍ വകുപ്പിൽ വിവേചനമെന്ന് ആരോപണം. തടവുകാരെ പഠിപ്പിക്കുന്ന ഇന്‍സ്ട്രക്ടര്‍മാരില്‍ ഒരു വിഭാഗത്തിനാണ് ശമ്പള കമീഷെൻറ പരിഗണന ലഭിക്കാത്തത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്വീയിങ് ടീച്ചറുടെ യോഗ്യതയനുസരിച്ചാണ് ജയില്‍ വകുപ്പില്‍ ടെയ്ലറിങ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നത്. എന്നാല്‍, ഇവര്‍ക്ക് താഴ്ന്ന സ്കെയിലിലാണ് ശമ്പളം നല്‍കുന്നത്.
ജയില്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ശമ്പള സ്കെയിലില്‍ ആറാം ശമ്പള കമീഷന് റിപ്പോര്‍ട്ടിലുണ്ടായ പിശകിനും ഇത്തവണ തിരുത്തലുണ്ടായില്ല. 845-1370 എന്നതിെൻറ പരിഷ്കരിച്ച സ്കെയിലായ 1125-1720 എന്നതിന് പകരം 875-1540 എന്നതാണ് ടെയിലറിങ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ആറാം കമീഷന് അനുവദിച്ചത്. ഇത് തിരുത്തി 1999ല്‍ ധനവകുപ്പില്‍നിന്ന് ഉത്തരവിറങ്ങിയെങ്കിലും ഏഴാം ശമ്പള കമീഷന് റിപ്പോര്‍ട്ട് നല്കി.
തുടര്‍ന്നുള്ള കമീഷനുകളെല്ലാം പഴയനിലയിലുള്ള സ്കെയില്‍ കണക്കിലെടുത്താണ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ശമ്പളം പരിഷ്കരിച്ചുവരുന്നത്. പിശക് തിരുത്തണമെന്ന് ആവശ്യം ഉന്നയിക്കാറുണ്ടെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി. ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പ്രിസണ്‍ സ്പെഷല്‍ അലവന്‍സ് അനുവദിക്കുന്നതിലും വിവേചനം തുടരുകയാണ്. തടവുകാരെ തൊഴില്‍ പഠിപ്പിക്കുന്ന ടെയ്ലറിങ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ഇത്തവണത്തെ ശമ്പള കമീഷനും സ്പെഷല്‍ അലവന്‍സിന് ശിപാര്‍ശ ചെയ്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.