മലപ്പുറം: ജില്ലയുടെ വികസന പാക്കേജിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. വികസന വിവേചനത്തിനെതിരെ 'മലപ്പുറത്തിെൻറ തിരുത്ത്' പേരില്‍ കേരള മുസ്ലിം ജമാഅത്ത് മലപ്പുറത്ത് സംഘടിപ്പിച്ച ചര്‍ച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസംഖ്യാനുപാതികമായി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ നടക്കണമെന്ന് സി.പി.ഐ പ്രതിനിധി അജിത് കൊളാടി അഭിപ്രായപ്പെട്ടു. പോരായ്മകള്‍ പരിഹിക്കാനുള്ള ശ്രമങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ഒരുമിച്ച് നില്‍ക്കണമെന്ന് സി.പി.എം പ്രതിനിധി വി.എം. ശൗക്കത്ത് പറഞ്ഞു. ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതി വിപുലപ്പെടുത്തി സമഗ്ര പര്‍പ്പിട പദ്ധതി തയാറാക്കുമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മാഈല്‍ മൂത്തേടം പറഞ്ഞു.
14 ജില്ലകളില്‍ ഒന്ന് മാത്രമായി മലപ്പുറത്തെ കാണുന്ന പതിവ് രീതി അടിയന്തരമായി മാറ്റണമെന്ന് ഡി.സി.സി പ്രസഡൻറ് അഡ്വ. വി.എസ്. ജോയ് പറഞ്ഞു.
ഉന്നത പഠനത്തിന് സീറ്റ് വർധനക്ക് പകരം കൂടുതല്‍ ബാച്ചുകളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്ത്തകൻ ബി.കെ. സുഹൈല്‍, പി. മുഹമ്മദ് സിറാജുദ്ദീന്, എം.കെ. കുഞ്ഞി മുഹമ്മദ്, കെ.പി. ജമാല്‍ തുടങ്ങിയവർ സംസാരിച്ചു. മലപ്പുറം റൂബി ലോഞ്ചില്‍ നടന്ന പരിപാടിയില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി അധ്യക്ഷത വഹിച്ചു. വടശ്ശേരി ഹസന് മുസ്ലിയാര് ആമുഖ പ്രഭാഷണം നടത്തി. പി.എം. മുസ്തഫ സ്വാഗതവും പി.കെ.എം. ബശീര്‍ പടിക്കല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.