കൊച്ചി: കോവിഡ് സമ്പർക്കം തടയുന്നതിന് നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്കൽ െടക്നോളജി (എൻ.ഐ.എ.ടി) കുറഞ്ഞ ചെലവിലുള്ള അണുനശീകരണ ചേംബർ വികസിപ്പിച്ചു.
ഇതിലെ പ്രത്യേക അറകളിലൂടെ വ്യക്തിഗത ബാഗേജ്, ഓഫിസ് ഫയലുകൾ, മാസ്കുകൾ, ൈകയുറകൾ, ഹെൽമറ്റുകൾ, ഫോണുകൾ, ലാപ്ടോപ്പുകൾ, ചാർജറുകൾ തുടങ്ങിയവയിലെ രോഗാണുക്കളെ നിർജീവമാക്കാൻ കഴിയും.
അൾട്രാ വയലറ്റ് രശ്മിയിലൂടെയുള്ള അണുനശീകരണമാണ് നടത്തുന്നത്. 10 മുതൽ 40 സെക്കൻഡ് വരെ സമയം ക്രമീകരിച്ച് സാധനങ്ങൾ അണുനശീകരണത്തിന് വിധേയമാക്കാം. ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിലെ മൈക്രോബയോളജി ലാബിൽ അണുനശീകരണ ചേംബർ പലതവണ പരിശോധനകൾക്ക് വിധേയമാക്കിയശേഷമാണ് പുറത്തിറക്കിയത്. 25,000 മുതൽ 30,000 രൂപ വരെയാണ് നിർമാണ ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.