ആലുവ: ആലുവയിൽ ജ്യേഷ്ഠൻ അനുജനെ വെടിവെച്ചു കൊന്നു. എടയപ്പുറം തൈപ്പറമ്പ് വീട്ടിൽ പോൾസൺ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട ഹൈകോടതി ജീവനക്കാരനായ തോമസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച പുലർച്ചെ 12 മണിയോടെയായിരുന്നു സംഭവം.
ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന തോമസിന്റെ ബൈക്ക് പോൾസൺ അടിച്ച് തകർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് തോമസ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രി ബൈക്ക് അടിച്ച് തകർത്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് തോമസ് എയർ ഗൺ ഉപയോഗിച്ച് പോൾസണെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. രണ്ട് പേർക്കും മാനസിക പ്രശ്നമുള്ളതായി നാട്ടുകാർ പറഞ്ഞു. ഹൈകോടതി സെക്ഷൻ ഓഫീസറാണ് പ്രതി തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.