കോട്ടയം: കൺസെഷൻ ടിക്കറ്റിനെച്ചൊല്ലി വിദ്യാർഥിനിയുടെ സഹോദരനും സുഹൃത്തുക്കളും സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് കോട്ടയം - മാളികക്കടവ് കോളനി റൂട്ടിൽ ഓടുന്ന തിരുനക്കര ബസിലാണ് സംഭവം. യൂനിഫോമും ഐ.ഡി കാർഡും കൺെസഷൻ കാർഡും സ്കൂൾ ബാഗും ഇല്ലാതെ കൺെസഷൻ ടിക്കറ്റ് എടുത്ത് വിദ്യാർഥിനി യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു.
ബസിൽനിന്ന് ഇറങ്ങി ഒരു മണിക്കൂറിനുശേഷം വിദ്യാർഥിനിയുടെ സഹോദരൻ സുഹൃത്തുക്കൾക്കൊപ്പമെത്തി ബസ് തടഞ്ഞുനിർത്തി കണ്ടക്ടറെ മർദിക്കുകയായിരുന്നു. ബസിലെ കണ്ടക്ടർ പ്രദീപിനാണ് മർദനമേറ്റത്. ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ പ്രദീപിന്റെ തല പൊട്ടി. ചിങ്ങവനം പൊലീസ് കേസെടുത്തു. സഹോദരൻ അടക്കം അഞ്ചോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
സംഭവത്തില്‍ ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് പ്രതിഷേധിച്ചു. തിരിച്ചറിയല്‍ രേഖയോ യൂനിഫോമോ ഇല്ലാത്ത വിദ്യാർഥികള്‍ക്ക് കണ്സെഷന് കാര്‍ഡ് ലഭിക്കുന്നതുവരെ വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ കത്ത് കണ്സെഷന് നിര്‍ബന്ധമാക്കണമെന്ന് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.എസ്. സുരേഷ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.