തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് വക ഈത്തപ്പഴം ലഭിച്ച അനാഥാലയങ്ങൾക്കും ക്ഷേമസ്ഥാപനങ്ങൾക്കും ഈത്തപ്പഴം കൈപ്പറ്റിയതിെൻറ രസീത് ഹാജരാക്കാൻ സാമൂഹികനീതിവകുപ്പ് നോട്ടീസ് അയച്ചു. നേരേത്ത സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം, സംസ്ഥാനത്ത് യു.എ.ഇ കോൺസുലേറ്റ് വിതരണം ചെയ്ത ഈത്തപ്പഴത്തിെൻറ കണക്ക് സാമൂഹികനീതിവകുപ്പിനോട് തേടിയിരുന്നു. ആ സാഹചര്യത്തിലാണ് സ്ഥാപനങ്ങൾക്ക് സർക്കാർവകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. 40,000 സ്കൂൾകുട്ടികൾക്ക് ഇൗത്തപ്പഴം വിതരണം ചെയ്യുമെന്നാണ് യു.എ.ഇ കോൺസുലേറ്റ് ഭാരവാഹികൾ അറിയിച്ചിരുന്നത്. ഇത് സ്പെഷൽ, ബഡ്സ് സ്കൂളുകൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ഇതിൽ ബഡ്സ് സ്കൂളുകൾ സാമൂഹികക്ഷേമവകുപ്പിന് കീഴിലാണ്. ആ സ്ഥാപനങ്ങളിൽ ചിലതിൽ ഇൗത്തപ്പഴം വിതരണം ചെയ്തിട്ടുണ്ട്. അതിെൻറ വിശദാംശങ്ങളാണ് തേടുന്നത്.
സംസ്ഥാനത്തെ സാമൂഹികക്ഷേമവകുപ്പിന് കീഴിലുള്ള അനാഥാലയങ്ങളിൽ 2017ലാണ് ഈത്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതിക്ക് യു.എ.ഇ കോണ്‍സുലേറ്റ് തുടക്കമിട്ടത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. ഇതിെൻറ തുടര്‍ച്ചയായി 17,000 കിലോ ഈത്തപ്പഴം സംസ്ഥാനത്തേക്ക് നയതന്ത്ര മാര്‍ഗത്തിലൂടെ നികുതി ഒഴിവാക്കി യു.എ.ഇയില്‍ നിന്ന് എത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഇത് ഏറ്റുവാങ്ങാൻ സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്നയും സന്ദീപും നേരിട്ട് തുറമുഖത്തെത്തിയെന്നും കെണ്ടത്തിയിരുന്നു. ഇങ്ങനെ ഇറക്കുമതി ചെയ്ത ഈത്തപ്പഴം അനാഥാലയങ്ങളില്‍ എത്തിയിട്ടുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
കസ്റ്റംസ് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് സാമൂഹികക്ഷേമവകുപ്പ് കണക്കെടുപ്പ് തുടങ്ങിയിരുന്നു. ഈത്തപ്പഴവിതരണത്തിെൻറ കണക്ക് ലഭ്യമാക്കണമെന്ന് ജില്ല ഓഫിസര്‍മാര്‍ക്ക് സെക്രട്ടറി നിർദേശം നല്കി. ഇതുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് പല അനാഥാലയങ്ങളിലും സൂക്ഷിച്ചിട്ടില്ലെന്നാണ് പ്രാഥമികവിവരം. ഇതിൽ വ്യക്തത വരുത്താനാണ് സാമൂഹികനീതിവകുപ്പിെൻറ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.