60 വയസ് മുതലുള്ള പട്ടികവർഗ വിഭാഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ വിതരണം തുടങ്ങി

കൽപ്പറ്റ: സംസ്ഥാനത്തെ 60 വയസ് മുതൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ഓണസമ്മാനമായി 1,000 രൂപ വിതരണം തുടങ്ങി. സംസ്ഥാനതല വിതരണം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പ്ലാമൂല നഗറിൽ ചേർന്ന സമ്മേളനത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ ബേബി മാസ്റ്റർ, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗം കെ. രാമചന്ദ്രൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ തോമസ് എന്നിവർ സംസാരിച്ചു. പ്ലാമൂല നഗറിലെ ആറു പേർക്ക് ഓണസമ്മാനം മന്ത്രി കൈമാറി.

Tags:    
News Summary - Distribution of Rs.1000 has been started as Onam gift to Scheduled Tribes from 60 years of age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.