പട്ടികജാതി ഭവന നിർമാണ തട്ടിപ്പ്: പട്ടികജാതി ഓഫിസർക്ക് ഏഴ് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: പട്ടികജാതി ഭവന നിർമാണ തട്ടിപ്പിൽ എസ്.സി ഓഫിസർക്ക് കഠിന തടവ്.  ഇടുക്കി മറയൂർ വില്ലേജിലെ കോച്ചോരത്തെ പട്ടകജാതി വിഭാഗക്കാർക്കുള്ള ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ പട്ടികജാതി ഓഫിറായിരുന്ന ക്രിസ്റ്റഫർ രാജിനെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഏഴ് വർഷം കഠിന തടവിനം 30 ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്.

2001-2002 കാലഘട്ടത്തിൽ മറയൂർ വില്ലേജിലെ കൊച്ചാരം എന്ന സ്ഥലത്തെ പട്ടികജാതി വിഭാഗക്കാർക്ക് അനുവദിച്ച ഭവനനിർമാണത്തിന് അനവദിച്ച തുകയിൽ 11,90,000 രൂപ വ്യാജരേഖ ചമച്ച് തട്ടിയെടുത്തു. ഈ സംഭവത്തിൽ ഇടുക്കി വിജിലൻസ് യൂനിറ്റ് രജിസ്റ്റർ റചയ്ത കേസിലാണ് അന്നത്തെ ദേവികുളം പട്ടികജാതി ഓഫിസറായിരുന്ന ക്രിസ്റ്റഫർ രാജ് കുറ്റക്കാരനാണെന്ന് മൂവോറ്റുപുഴ വിജിലൻസ് കോടതി കണ്ടെത്തി അഴിമതി നിറരോധന നിയമപ്രകാരം മൂന്ന് വർഷം കഠിന തടവിനും 15,00,000 രൂപ പിഴ അടക്കുക്കുന്നതിനും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നാല് വർഷം കഠിന തടവിനും 15,00,000 രൂപ പിഴ അടക്കുന്നതിനുംല ഇന്ന് ശിക്ഷിച്ചത്.

ഇടുക്കി വിജിലൻസ് യൂനിറ്റ് മുൻ ഡി.വൈ.എസ്.പി യായിരുന്ന കെ.വി ജോസഫ് രജിസ്റ്റർ ചെയ്ത കേസിൽ ഡി.വൈ.എസ്.പി യായിരുന്ന അലക്സ്. എം.വർക്കി അന്വേഷണം നടത്തി ഡി.വൈ.എസ്.പി. കെ.വി ജോസഫ് കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ ക്രിസ്റ്റഫർ രാജിനെ ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിറയന്ന് വിധിന്യായത്തിൽ പറയുന്നു. പ്രോസിക്യൂ ഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസികൂട്ടർ വി.എ. സരിത ഹാജരായി.

Tags:    
News Summary - Scheduled Caste Housing Scam: Scheduled Caste officer sentenced to seven years rigorous imprisonment and Rs 30 lakh fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.