എല്ലാവരെയും ജീവിക്കാൻ അനുവദിക്കണം; രാഷ്ട്രീയത്തിൽ അയിത്തം കൽപിക്കുന്നവർ ക്രിമിനലുകൾ -എ.ഡി.ജി.പി വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

കോഴിക്കോട്: രാഷ്ട്രീയത്തിൽ അയിത്തം കൽപിക്കുന്നവർ ക്രിമിനലുകളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആർ.എസ്.എസ് നേതാവിനെ കണ്ടു എന്നത് സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

എല്ലാവരെയും ജീവിക്കാൻ അനുവദിക്കണം. ഞാൻ ആരെയും ദ്രോഹിക്കാറില്ല. സന്ദർശനത്തിൽ കുറ്റം പറയാൻ ആർക്കാണ് യോഗ്യതയെന്നും സുരേഷ് ഗോപി ചോദിച്ചു.

മുതിർന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദൻ പുരസ്കാരം സ്വീകരിക്കാൻ കോഴിക്കോട്ടെത്തിയതായിരുന്നു സുരേഷ് ഗോപി.

Tags:    
News Summary - Suresh Gopi Reacts to ADGP's RSS Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.