ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിെൻറ നിർമാണ രേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടർ ടി.വി. അനുപമ ആലപ്പുഴ നഗരസഭക്ക് കത്ത് നൽകി. ലേക് പാലസ് നിർമാണവുമായി ബന്ധപ്പെട്ട് കള്ളക്കളി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് വിശദമായ റിപ്പോർട്ട് തയാറാക്കാൻ കഴിഞ്ഞ ദിവസം ചുമതലയേറ്റ കലക്ടറെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ചുമതലപ്പെടുത്തിയിരുന്നു. സ്ഥലം മാറിയ കലക്ടർ വീണ എൻ. മാധവൻ സമർപ്പിച്ച റിപ്പോർട്ട് സമഗ്രമല്ലാത്തതിനാൽ തള്ളിയിരുന്നു. പുതിയ കലക്ടറായി ടി.വി. അനുപമ എത്തിയ സാഹചര്യത്തിൽ വീണ്ടും അന്വേഷണം നടത്തണമെന്ന് റവന്യൂ മന്ത്രി ആവശ്യപ്പെടുകയായിരുന്നു.
ലേക് പാലസ് റിസോർട്ടിന് സമീപത്തെ വിവാദമായ റോഡു നിർമാണം, കായൽ ൈകയേറ്റം, ദേശീയ ജലപാത ആഴംകൂട്ടലിെൻറ ഭാഗമായി ഖനനം ചെയ്ത മണ്ണ് നിക്ഷേപിച്ച സംഭവം എന്നിവയാണ് കലക്ടർ പരിശോധിക്കുന്നത്. അതേസമയം, ലേക് പാലസ് നിർമാണ അനുമതി സംബന്ധിച്ച ഫയലുകൾ ആലപ്പുഴ നഗരസഭയിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. ബന്ധപ്പെട്ട സെക്ഷനിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ശേഷം ഫയലുകൾ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, കെട്ടിട നിർമാണ അനുമതി സംബന്ധിച്ച ഫയലുകൾ ഉൾപ്പെടുത്താതെ അന്തിമ റിപ്പോർട്ട് തയാറാക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് ജില്ല ഭരണകൂടം.
നേരേത്ത അമ്പലപ്പുഴ താലൂക്ക് ലാൻഡ് റവന്യൂ അഡീഷനൽ തഹസിൽദാർ കെ. അജിതകുമാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലും കെട്ടിട നിർമാണം സംബന്ധിച്ച രേഖകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഈ റിപ്പോർട്ടും പുതുക്കി നൽകാൻ നിർേദശിച്ചിട്ടുണ്ട്. ഭൂമി ഇടപാടുകൾ സംബന്ധിച്ച് വിശദവും ശക്തവുമായ റിപ്പോർട്ട് വേണമെന്നാണ് നിർേദശം. കലക്ടർ തയാറാക്കുന്ന റിപ്പോർട്ട് എതിരായാൽ മന്ത്രി തോമസ് ചാണ്ടിക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.