????? ??. ????

കന്യാസ്ത്രീ വിദ്യാർഥിനിയുടെ മരണം: സംശയങ്ങളു​െണ്ടന്ന്​ മാതാവ്

തിരുവല്ല: സന്യസ്ത വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ പ്രതികരണവുമായി മാതാവ്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ വിദഗ്ധാന്വേഷണം ആവശ്യപ്പെടുമെന്ന് പാലിയേക്കരയിലെ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട സന്യസ്ത വിദ്യാർഥിനി ദിവ്യ പി.ജോണി​​െൻറ മാതാവ്​ കൊച്ചുമോൾ. സംഭവത്തിൽ സംശയങ്ങളുണ്ട്. ആത്മഹത്യയെന്ന നിഗമനത്തിൽ തുടരുന്ന പൊലീസി​​െൻറ അന്വേഷണം എങ്ങനെയെന്ന് വ്യക്തമായശേഷം തുടർനടപടി സ്വീകരിക്കുമെന്ന്​ അവർ പറഞ്ഞു.  

സി.ആർ.പി.എഫ് ഹൈദരാബാദ് യൂനിറ്റിലെ ഉദ്യോഗസ്ഥൻ ചുങ്കപ്പാറ തടത്തേമലയിൽ പള്ളിക്കപ്പറമ്പിൽ വീട്ടിൽ ജോൺ ഫിലിപ്പോസ് -കൊച്ചുമോൾ ദമ്പതികളുടെ മകൾ ദിവ്യ പി.ജോണിനെ (21) മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള തിരുവല്ല പാലിയേക്കര ബസീലിയൻ സിസ്​റ്റേഴ്സ് മഠത്തിലെ കിണറ്റിനുള്ളിലാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാകാമെന്നാണ്​ തിരുവല്ല പൊലീസി​​െൻറ പ്രാഥമിക നിഗമനം.

സംഭവത്തിന്​ തൊട്ടുമുമ്പ് നടന്ന പഠന ക്ലാസിൽ മദർ സുപ്പീരിയർ ജോർജിയ വഴക്കുപറഞ്ഞതിൽ മനംനൊന്ത് ദിവ്യ കിണറ്റിൽചാടിയെന്നാണ് കന്യാസ്ത്രീകളുടെ മൊഴി. പോസ്​റ്റ്​മോർട്ടത്തിനുശേഷവും മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു പൊലീസ് നിലപാട്. പൊലീസി​​െൻറയും കന്യാസ്ത്രീകളുടെയും അഭിപ്രായങ്ങൾ തങ്ങൾ മുഖവിലക്കെടുക്കുന്നു. എന്നാൽ, പൂർണമായി വിശ്വസിക്കുന്നില്ലെന്നും കൊച്ചുമോൾ വ്യക്തമാക്കി. ഇത് എങ്ങനെ, എന്തിന്​ നടന്നു എന്ന് തനിക്കറിയണം. തങ്ങൾ പരാതി കൊടുത്തിട്ടില്ലെങ്കിലും വേണ്ടപ്പെട്ടവർ പരാതിപ്പെട്ടുകഴിഞ്ഞു. പൊലീസിന് അന്തിമ നിഗമനത്തിലെത്താൻ സമയം നൽകണമല്ലോയെന്നും അവർ അഭിപ്രായപ്പെട്ടു. ഇതിനിടെ, മകളുടെ മരണത്തെപ്പറ്റി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ഏറെ വേദനിപ്പിക്കുന്നതായും കൊച്ചുമോൾ വ്യക്തമാക്കി. മരണസമയത്തെ മകളുടെ വസ്ത്രധാരണത്തെപ്പറ്റി വരെ മോശമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. 

ദിവ്യയെ കൊന്നുതള്ളിയതാണെന്നുവരെ ഒരു തെളിവുമില്ലാതെ പ്രചാരണം നടക്കുന്നു. ഇത് വേദനാജനകമാണ്. ചില ദുഷ്​ടമനസ്സുകളാണ് ഇതിനുപിന്നിൽ. അപ്രതീക്ഷിതമായി മകളെ നഷ്​ടപ്പെട്ട വേദനയിൽ കഴിയുന്ന തങ്ങളെ ഇത്തരം പ്രചാരണങ്ങൾ ഭ്രാന്തുപിടിപ്പിക്കുന്നതായും കൊച്ചുമോൾ പറഞ്ഞു.

ദിവ്യയുടെ പിതാവ് ജോൺ ഫിലിപ്പോസ് ഇപ്പോൾ ഹോം ക്വാറൻറീനിലാണ്. അതിനുശേഷം മാത്രമേ കുടുംബം പരസ്യനിലപാട് സ്വീകരിക്കൂ എന്നാണ് വിവരം. അതേസമയം, കുടുംബം പരാതിപ്പെട്ടില്ലെങ്കിൽ ആക്​ഷൻ കൗൺസിൽ രൂപവത്​കരിച്ച് വിശദാന്വേഷണം ആവശ്യപ്പെടാനാണ് നാട്ടുകാരുടെ തീരുമാനം.

Tags:    
News Summary - divya p john death update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.