കോഴിക്കോട്: ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് മധുരം പകരാന്‍ മിഠായികളത്തെി. മധുരങ്ങളുടെ ഉത്സവമേളം തീര്‍ത്ത് ഒരുങ്ങുന്ന മിഠായികളില്‍ ബംഗാളി മിഠായികള്‍ക്കാണ് പ്രിയം കൂടുതല്‍. ദീപാവലിക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കത്തെന്നെ മിഠായികളുമായി സ്റ്റാളുകള്‍ ഒരുങ്ങിക്കഴിഞ്ഞു.
ഏറ്റവും കുറഞ്ഞ വില മുളക്കൊട്ടയില്‍ ഒരുക്കുന്ന ഒരു കിലോയുടെ തരിപ്പാക്ക് ഇനങ്ങള്‍ക്കാണ്. ഇഞ്ചിയുടെ ചുവയുള്ള തരിപ്പാക്ക്, തരിപ്പാക്കുകൊണ്ടുള്ള ലഡു, മൈസൂര്‍പാക്ക്, ജിലേബി, ഹല്‍വ തുടങ്ങി 15 ഇനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇവക്ക് 140 രൂപയാണ് വില. മലയാളികള്‍ നിര്‍മിക്കുന്ന ഏക ഇനവും തരിപ്പാക്കാണ്.
പാല്‍ തണുപ്പിച്ച് ഉണ്ടാക്കുന്ന മില്‍ക്ക് സ്വീറ്റ്സ്, അണ്ടിപ്പരിപ്പുകൊണ്ടുള്ള ഇനങ്ങളായ കാജു സ്വീറ്റ്സ്, പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഷുഗര്‍ലെസ്സ് സ്വീറ്റ്സ് എന്നിവ നിര്‍മിക്കുന്നത് ബംഗാളികളാണ്.
ഒരു കിലോഗ്രാമിന്‍െറ ഓരോപാക്കിലും 15 മുതല്‍ 17 ഇനങ്ങളാണ് ഉള്ളത്. പാല്‍ ഇനങ്ങളായ മില്‍ക്ക് പേട, മില്‍ക്ക് ബര്‍ഫി, ആപ്പിള്‍, പേരക്ക, ബൂട്ട് ബര്‍ഫി, ഡ്രൈഫ്രൂട്ട് ബര്‍ഫി തുടങ്ങിയവക്ക് കിലോവിന് 460 രൂപ, കാജു കത്രി, കാജു ഡയമണ്ട്, കാജു സാന്‍റ്വിച്ച്, കാജു പാന്‍ തുടങ്ങിയവയടങ്ങിയ ഇനങ്ങള്‍ക്ക് 550 രൂപ, ഇതിന്‍െറ കൂടിയ ഇനങ്ങള്‍ക്ക് 1000 രൂപ, ഷുഗര്‍ലെസ്സ് ഇനങ്ങളായ മാംഗോ, കാര്‍ട്ടൂണ്‍ പേട, ലഡു, ചോക്ളറ്റ് പേട തുടങ്ങിയ ഇനങ്ങള്‍ക്ക് 350 ഗ്രാമിന് 300രൂപയുമാണ് വില. മിഠായി നിര്‍മാണത്തിനായി ബംഗാളികളെ പ്രത്യേകമായി കേരളത്തിലേക്ക് എത്തിച്ചെന്ന് വലിയങ്ങാടി മിഠായി ഫാക്ടറി ഉടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.