ഹജ്ജ്​​​ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കരുത്; എൽ.ഡി.എഫിനോട് അപേക്ഷിക്കാ​െനാരുങ്ങി ഐ.എന്‍.എൽ

കോഴിക്കോട്​: സംസ്ഥാന ഹജ്ജ്​​ കമ്മിറ്റിയില്‍ നിന്നും പാർട്ടി​െയ ഒഴിവാക്കരുതെന്ന്​​ എൽ.ഡി.എഫിനോട്​ അ​േപക്ഷിക്കാനൊരുങ്ങി​​ ഐ.എൻ.എൽ. ഇത്തവണ ഹജ്ജ്​​​​ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ ഘടക കക്ഷിയായ ഐ.എൻ.എല്ലിന് പ്രാതിനിധ്യം നല്‍കാന്‍ എൽ.ഡി.എഫ് തയാറായില്ലായിരുന്നു.

ഈ സാഹചര്യത്തിലാണ്​ ഹജ്ജ്​​​ കമ്മിറ്റിയില്‍ നിന്ന് െഎ.എന്‍.എല്ലിനെ ഒഴിവാക്കിയത് പുനപരിശോധിക്കാന്‍ എല്‍.ഡി.എഫിനോട് ആവശ്യപ്പെടുമെന്ന് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മാധ്യമങ്ങളോട്​ വെളിപ്പെടുത്തിയത്​. പാര്‍ട്ടിയിലെ ഭിന്നത കൊണ്ടാണ് ഹജ്ജ്​​​ കമ്മിറ്റിയില്‍ നിന്ന് െഎ.എന്‍.എല്ലിനെ ഒഴിവാക്കിയതെന്ന വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരാൾ തീരുമാനിച്ചാല്‍ പാര്‍ട്ടിയില്‍ െഎക്യമുണ്ടാകില്ല. എല്ലാവരും വിചാരിക്കുകയു​ം വിട്ട്​ വീഴ്ചക്ക്​ തയാറാവു​കയും വേണം. ഐക്യം ആഗ്രഹിക്കുന്നവര്‍ മര്‍ക്കട മുഷ്ടി വെടിയണം. ദേശീയ നേതൃത്വത്തെയും ഭരണഘടനയെയും അംഗീകരിക്കാത്ത ആര്‍ക്കും പാര്‍ട്ടിയില്‍ നിൽക്കാനാകില്ല. എല്‍.ഡി.എഫിലെ അംഗത്വം വലിയ കാര്യമാണന്നും പാര്‍ട്ടിയിലെ സമവായ ചര്‍ച്ചകള്‍ അടഞ്ഞിട്ടില്ലെന്നും കാസിം പറഞ്ഞു. ജനറൽ സെക്രട്ടി പദവി ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐ.എൻ.എല്ലി​െല തർക്കം തെരുവിൽ തല്ലിലെത്തിയത്​ എൽ.ഡി.എഫിന്​ തലവേദനയുണ്ടാക്കിയിരുന്നു. 2006 മുതല്‍ തുടര്‍ച്ചയായി ഐ.എൻ.എല്ലിന് ഹജ്ജ്​​​​ കമ്മിറ്റിയില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നു. നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന്‍ അരിയിഞ്ചറയായിരുന്നു മുന്‍ കമ്മിറ്റിയില്‍ ഐ.എൻ.എല്‍ പ്രതിനിധി. എന്നാൽ ഇത്തവണ ആരേയും പരിഗണിച്ചിട്ടില്ല. ജനകീയാസൂത്രണം രജത ജൂബിലി ആഘോഷ പരിപാടിയിൽനിന്നും ഐ.എൻ.എല്ലിനെ മാറ്റിനിർത്തിയത്​ ചർച്ചയായിരുന്നു.

Tags:    
News Summary - Do not exclude from the Hajj Committee; INL ready to apply to LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.