മുസ്ലീം ലീഗിൽ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിന് എതിരെ സമസ്‌ത നേതാവ് അബ്‌ദു സമദ് പൂക്കോട്ടൂർ. ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളില്‍ സംവരണ സീറ്റുകളില്‍ മാത്രമെ സ്ത്രീകളെ മല്‍സരിപ്പിക്കാവൂ എന്ന എസ്.വൈ.എസ് സെക്രട്ടറി അബ്‌ദു സമദ് പൂക്കോട്ടൂരിന്‍റെ തീരുമാനം തെരഞ്ഞെടുപ്പിൽ ലീഗിനെ പ്രതിസന്ധിയിലാക്കും.
'നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവരണ സീറ്റുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം നീക്കിവച്ചിട്ടില്ല. ആ സാഹചര്യത്തില്‍ പൊതുമണ്ഡലത്തില്‍ സ്ത്രീകളെ മത്സരിപ്പിക്കേണ്ട ആവശ്യമില്ല. ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ സ്ത്രീകള്‍ അനിവാര്യഘട്ടത്തില്‍ മാത്രമേ പൊതുമണ്ഡലത്തില്‍ ഇറങ്ങാവൂ എന്നുണ്ട്. ആ ഇസ്ലാമിക കാഴ്ചപ്പാടാണ് പ്രകടിപ്പിക്കുന്നത്.' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിൽ നിന്ന് ഒരു വനിതാ സ്ഥാനാർഥിയുണ്ടാകുമെന്ന ചർച്ചകൾക്കിടെയാണ് സമസ്‌ത നേതാവിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ലീഗ് മറിച്ചാണ് തീരുമാനിക്കുന്നതെങ്കിൽ ഫലം എന്താവുമെന്ന് കാത്തിരുന്ന് കാണേണ്ടി വരുമെന്നും അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു.
ഖമറുന്നീസ് അൻവർ വർഷങ്ങൾക്ക് മുമ്പ് ലീഗ് സ്ഥാനാർത്ഥിയായെങ്കിലും അതിനു ശേഷം കാലങ്ങളായി വനിതകൾക്ക് ആർക്കും പാർട്ടി അവസരങ്ങൾ നൽകിയിരുന്നില്ല. ഇപ്രാവശ്യം മാറ്റമുണ്ടാകുമെന്ന ചർച്ചകൾക്കിടെയാണ് സമസ്‌ത നേതാവിന്റെ പ്രതികരണം. മുസ്ലീം ലീഗിന്റെ വോട്ടുബാങ്കായ സമസ്‌തയിൽ നിന്ന് എതിർപ്പുയർന്നാൽ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്ന കാര്യം ലീഗ് ആലോചിക്കാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.