കൊച്ചി: വിദേശത്തുനിന്ന് മെഡിക്കൽ ബിരുദം നേടി അവിടെ ഒരു വർഷത്തെ ഇേൻറൺഷിപ് പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള രജിസ്േട്രഷൻ അനുവദിക്കുന്നത് തടയാനാവില്ലെന്ന് ഹൈകോടതി. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ടിൽ പരാമർശിക്കുന്ന എല്ലാ യോഗ്യതയും ഉള്ള വിദേശ മെഡിക്കൽ ബിരുദധാരി പ്രാക്ടീസിന് വേണ്ടി പെർമനൻറ് രജിസ്ട്രേഷന് അപേക്ഷ നൽകിയാൽ വീണ്ടുമൊരു ഇേൻറൺഷിപ്പിന് നിർബന്ധിക്കാെത അനുവദിക്കണമെന്നും ജസ്റ്റിസ് പി. ബി. സുരേഷ്കുമാർ ഉത്തരവിട്ടു.
ദുൈബയിലെ മെഡിക്കൽ കോളജിൽനിന്ന് ബിരുദം നേടിയശേഷം കേരളത്തിലെത്തി പ്രാക്ടീസ് നടത്താൻ രജിസ്ട്രേഷൻ അനുവദിക്കണമെങ്കിൽ വീണ്ടും ഇേൻറൺഷിപ് ചെയ്യണമെന്ന സംസ്ഥാന മെഡിക്കൽ കൗൺസിൽ (ട്രാവൻകൂർ -കൊച്ചിൻ മെഡിക്കൽ കൗൺസിൽ) നിലപാടിനെതിരെ തിരുവനന്തപുരം മണക്കാട് സ്വദേശിനി സാദിയ സിയാദ് നൽകിയ ഹരജി അനുവദിച്ചാണ് സിംഗിൾബെഞ്ചിെൻറ ഉത്തരവ്.
2019ൽ ദുൈബ മെഡിക്കൽ കോളജ് ഫോർ ഗേൾസിൽ നിന്നാണ് ഹരജിക്കാരി മെഡിക്കൽ ബിരുദമെടുത്തത്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് (ഐ.സി.എ) സെക്ഷൻ 13(4ബി) പ്രകാരമുള്ള യോഗ്യത സർട്ടിഫിക്കറ്റ് അഡ്മിഷൻ എടുത്തപ്പോൾ ഇല്ലായിരുന്നെങ്കിലും പിന്നീട് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ അപേക്ഷ നൽകിയതിനെ തുടർന്ന് ലഭിച്ചു. ബിരുദം ലഭിച്ചശേഷം ഒരു വർഷം ദുൈബ ഹെൽത്ത് അതോറിറ്റിക്ക് കീഴിലെ വിവിധ ആശുപത്രികളിൽ ഇേൻറൺഷിപ് ചെയ്തു.
ദുൈബ ആരോഗ്യ അതോറിറ്റി നടത്തുന്ന ലൈസൻസിങ് പരീക്ഷയും ഇന്ത്യയിൽ പ്രാക്ടീസ് നടത്താനുള്ള യോഗ്യതയായ െഎ.സി.എ ആക്ട് പ്രകാരമുള്ള സ്ക്രീനിങ് ടെസ്റ്റും ഇതിനിടെ പാസായി. ഇതിെൻറയെല്ലാം അടിസ്ഥാനത്തിലാണ് കേരളത്തിൽ പ്രാക്ടീസ് നടത്താൻ പ്രൊവിഷനൽ രജിസ്ട്രേഷന് വേണ്ടി സംസ്ഥാന മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.