ഓച്ചിറ: വിദ്യാർഥികളെ സ്കൂളിലെ ചടങ്ങുകൾക്കല്ലാതെ മറ്റൊരു പരിപാടിക്കും വിട്ടുനൽകരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പല സംഘടനകളും സ്കൂൾ സമയത്ത് കുട്ടികളെ വിളിച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ കുട്ടികളെക്കൊണ്ട് താലപ്പൊലി എടുപ്പിക്കേണ്ട എന്ന് നിർദേശിച്ചിട്ടുണ്ട്.
സ്കൂൾ സമയത്ത് പുറത്തുള്ള ചടങ്ങുകൾ സ്കൂളിൽ നടത്താൻ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. തഴവ മഠത്തിൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥാപകൻ മഠത്തിൽ വി. വാസുദേവൻ പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മൊബൈൽ ഫോണിന്റെ ദുരുപയോഗം തടയാൻ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത കാണിക്കണം. കുട്ടികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. സ്വകാര്യ-ഗവൺമെന്റ്, സി.ബി.എസ്.ഇ ഇതെല്ലാം ചേരുന്നതാണ് പൊതുവിദ്യാഭ്യാസം എന്നാണ് സർക്കാർ നയം. എല്ലാ സ്കൂളുകളിലും പി.ടി.എ ശക്തമായി സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷതവഹിച്ചു. മഠത്തിൽ വി. വാസുദേവൻ പിള്ള സ്മാരക അവാർഡ് ഗോപിനാഥ് മുതുകാടിന് മന്ത്രി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.