കായംകുളം: ഇൗഴവ-മുസ്ലിം വിഭാഗങ്ങൾ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് നാലാം മുന്നണിക്ക് രൂപംനൽകുമെന്ന് ബി.ഡി.ജെ.എസ് സുഭാഷ് വാസു വിഭാഗം. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ ഒൗദാര്യത്തിൽ രാഷ്ട്രീയപ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും സുഭാഷ് വാസു വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രനയം വരുന്നതിന് മുമ്പുതന്നെ ദേവസ്വം ബോർഡിൽ സംവരണം ഏർപ്പെടുത്തി ഇടതുസർക്കാർ പിന്നാക്കക്കാരെ വഞ്ചിച്ചു. മൊത്തം പിടിച്ചടക്കിയ സമുദായത്തിന് വീണ്ടും സംവരണം ഏർപ്പെടുത്തിയപ്പോൾ പ്രതിരോധിക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിസ്രോതസ്സായിരുന്ന വിഭാഗത്തോട് കാട്ടിയ വഞ്ചനയാണ് മുന്നാക്ക സംവരണം. തെരഞ്ഞെടുപ്പ് സമയത്തെ വെള്ളാപ്പള്ളിയുടെ മൗനം ദുരൂഹമാണ്.
കുടുംബബന്ധമുള്ള പാലാ സ്വദേശിയുടെ വീട്ടിൽ അന്വേഷണ ഏജൻസി പരിശോധന നടത്തിയപ്പോൾ രക്ഷതേടി തുഷാർ വെള്ളാപ്പള്ളി ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാറിനെ അനുകൂലിച്ചാൽ കേന്ദ്രവും മറിച്ചായാൽ സംസ്ഥാനവും പിടിമുറുക്കുമെന്ന സ്ഥിതിയായതാണ് വെള്ളാപ്പള്ളിയുടെ മൗനത്തിന് കാരണം.
കണിച്ചുകുളങ്ങരയിലെ വാർഡിൽപോലും ജയിക്കാൻ ശക്തിയില്ലാത്ത പാർട്ടിയായി ബി.ഡി.ജെ.എസ് മാറി. വെള്ളാപ്പള്ളിക്ക് എതിരെയുള്ള മുൻ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു. സംസ്ഥാനത്ത് രാഷ്ട്രീയമാറ്റത്തിന് കാരണമാകുന്ന ചില സംഭവവികാസം പ്രതീക്ഷിക്കാമെന്നും സുഭാഷ് വാസു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.