മെഡിക്കൽ കോളജിൽ ഡോക്ടർക്കും നഴ്സിങ് അസിസ്റ്റന്റിനും തെരുവ്നായുടെ കടിയേറ്റു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ, നഴ്സിങ് അസിസ്റ്റന്റ് എന്നിവർക്ക് തെരുവ് നായുടെ കടിയേറ്റു. അസ്ഥിരോഗവിഭാഗം യൂണിറ്റ് രണ്ടിന്റെ ചീഫ് ഡോ. എം.എൻ. സന്തോഷ്കുമാർ, നഴ്സിങ് അസിസ്റ്റന്റ് ലത എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ 8.30 ന് മെഡിക്കൽ കോളജ് സർവിസ് സഹകരണ ബാങ്കിന്റെ മുൻവശത്തു വച്ചായിരുന്നു സംഭവം.

ഡ്യൂട്ടിക്കായെത്തിയ ഡോക്ടർ വാഹനം പാർക്ക് ചെയ്ത ശേഷം കാറിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു നായുടെ കടിയേറ്റത്. ഇന്നലെ രാവിലേയും നായുടെ ആക്രമണശ്രമം ഉണ്ടായിരുന്നുവെങ്കിലും പരിക്ക് ഉണ്ടായിരുന്നില്ല. ജീവനക്കാരി ഡ്യൂട്ടി സംബന്ധിച്ച് അതു വഴി പോകുമ്പോഴാണ് നായുടെ കടിയേറ്റത്. ഇരുവരും അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി.

മാസങ്ങളായി ആശുപത്രി കോമ്പൗണ്ടിൽ തെരുവ് നായുടെ ശല്യം വളരെ രൂക്ഷമാണ്. ആർപ്പുക്കര പഞ്ചായത്ത് അംഗം അരുൺ ഫിലിപ്പ്, മെഡിക്കൽ കോളജ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഏതാനും നായ്ക്കളെ പിടികൂടി കോമ്പൗണ്ടിൽനിന്നും ഒഴിവാക്കിയിരുന്നു.

Tags:    
News Summary - Doctor and nursing assistant bitten by stray dog ​​in Medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.