സ്കൂട്ടറിൽ ബസ് തട്ടി യുവ ഡോക്ടർ മരിച്ചു

അന്തിക്കാട്: സ്കൂട്ടർ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസിന്‍റെ പിൻവശം തട്ടിയുണ്ടായ അപകടത്തിൽ യുവ ഡോക്ടർ മരിച്ചു. പേരാമംഗലം സഞ്ജീവനി പ്രകൃതി ചികിത്സ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ മുറ്റിച്ചൂർ സ്വദേശി ഡോ. നിത്യ ടിന്‍റു ഉണ്ണികൃഷ്ണൻ (29) ആണ്​ മരിച്ചത്.

തിങ്കളാഴ്ച രാവിലെ മുതുവറയിലായിരുന്നു അപകടം. സ്കൂട്ടറിൽ ബസിന്‍റെ പിൻവശം തട്ടി ഡോക്ടർ ബസിന്‍റെ പിൻചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസിന്‍റെ പിൻ ചക്രം കയറി യുവതി തൽക്ഷണം മരിച്ചു.

പിതാവ്​ തിരുവനന്തപുരം സ്വദേശി പരേതനായ മധു. മാതാവ്: ഉഷ. മകൻ: ധ്രുവ് കൃഷ്ണ (2). പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. 

Tags:    
News Summary - doctor died in accident at Anthikkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.