ഭീഷണിപ്പെടുത്തിയ പൊലീസുദ്യോഗസ്ഥനെതിരെ കേസെടുക്കുന്നില്ല; ഒ.പി ബഹിഷ്കരിച്ച് ഡോക്ടർമാർ

മാനന്തവാടി: ഡോക്ടറെ ഭീഷണപ്പെടുത്തി ഡ്യൂട്ടി തടസ്സപ്പെടുത്തിയ കോഴിക്കോട് വിജിലൻസ് എസ്.പി പ്രിൻസ് എബ്രഹാമിനെതിരെ കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് മാനന്തവാടി മെഡിക്കൽ കോളജിൽ ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധം. രാവിലെ 10 മുതൽ 11 വരെ ഒരു മണിക്കൂർ ഒ.പി ബഹിഷ്കരിക്കുകയും ജില്ല മുഴുവൻ കരിദിനം ആചരിക്കുകയും ചെയ്യുന്നുണ്ട്. മറ്റു സ്ഥാപനങ്ങളിൽ കറുത്ത ബാഡ്ജ് ധരിച്ചാണ് ഡോക്ടർമാർ ഡ്യൂട്ടിക്ക് കയറിയത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സംശയാസ്പദ സാഹചര്യത്തിൽ മരിച്ചയാളുടെ മൃതദേഹം പൊലീസിലറിയിക്കാതെ വിട്ടുനല്കണമെന്ന് കോഴിക്കോട് വിജിലൻസ് എസ്.പി. പ്രിൻസ് എബ്രഹാം ആവശ്യപ്പെടുകയായിരുന്നു. ഡ്യൂട്ടി ഡോക്ടർ സിൽബിയെയാണ് വയനാട് സ്വദേശിയായ പ്രിൻസ് എബ്രഹാം ഭീഷണിപ്പെടുത്തിയതെന്നും, ഡോക്ടർ പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് കേരള സർക്കാർ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ആരോപിക്കുന്നു.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അബോധാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച രോഗി മരിച്ചതോടെ സംശയാസ്പദമായ സാഹചര്യം ആയതിനാൽ പൊലീസിനെ അറിയിക്കാൻ ഡോക്ടർ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇത് അനാവശ്യമായ നടപടിയാണെന്നും ചെയ്യരുതെന്നും ആവശ്യപ്പെട്ടാണ് എസ്.പി രംഗത്തെത്തിയത്.

Tags:    
News Summary - doctors protest against vigilance sp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.