ഗാന്ധിനഗർ (കോട്ടയം): പി.ജി ഡോക്ടർമാർ സംസ്ഥാനവ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്കിെൻറ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിൽ പി.ജി ഡോക്ടർമാർ ചൊവ്വാഴ്ച പണിമുടക്ക് ആരംഭിക്കും. പി.ജി ഡോക്ടർമാരുടെ നിർബന്ധിത സേവനകാലാവധി (ബോണ്ട്) മൂന്നുവർഷമായി ഉയർത്തിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
അത്യാഹിതവിഭാഗം, ലേബർ മുറി, തീവ്രപരിചരണ വിഭാഗം എന്നിവിടങ്ങൾ സാധാരണഗതിയിൽ പണിമുടക്കിൽനിന്ന് ഒഴിവാക്കുക പതിവായിരുന്നു. എന്നാൽ, അത്യാവശ്യ സേവന വിഭാഗങ്ങളിൽപോലും പണിമുടക്ക് നടത്താനാണ് തീരുമാനമെന്ന് പി.ജി അസോ. ഭാരവാഹികൾ അറിയിച്ചു. 410 പി.ജി വിദ്യാർഥികളാണ് കോട്ടയം മെഡിക്കൽ കോളജിലുള്ളത്. ഇവർ പണിമുടക്കിയാൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുകയും ശസ്ത്രക്രിയയുടെ എണ്ണം കുറയുകയും ചെയ്യും. വളരെ അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകൾ ഒഴിച്ച് ബാക്കിയുള്ളതെല്ലാം മാറ്റിവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.