കോഴിക്കോട്: കണ്ണൂരിലെ തന്‍റെ വീട്ടില്‍ നിന്ന് വിജിലൻസ് പിടിച്ചെടുത്ത അരക്കോടി രൂപക്ക് രേഖകളുണ്ടെന്ന് മുസ്ലിം ലീഗ് നതാവ് കെ.എം ഷാജി എം.എല്‍.എ. ബന്ധുവിന്‍റെ സ്ഥല ഇടപാടുമായി ബന്ധപ്പെട്ട പണമാണിതെന്നും രേഖ ഹാജരാക്കാൻ ഒരു ദിവസത്തെ സമയം വേണമെന്നും ഷാജി വിജിലൻസിനെ അറിയിച്ചു. പണം തെരഞ്ഞെടുപ്പ് ആവശ്യത്തിനായി കരുതിയതല്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ അഴീക്കോട് മണലിലെ വീട്ടിൽ വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. രേഖകളില്ലാത്ത അനധികൃത പണമാണിതെന്ന് വിജിലൻസ് അറിയിച്ചിരുന്നു. കോഴിക്കോട് വിജിലന്‍സ് എസ്.പി ശശിധരന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എം.എൽ.എയുടെ കോഴിക്കോട് മാലൂർകുന്നിലെയും കണ്ണൂർ മണലിലെയും വീടുകളിൽ ഒരേസമയമായിരുന്നു പരിശോധന. അഡ്വ. എം.ആര്‍. ഹരീഷ് എന്നയാൾ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സ്‌പെഷല്‍ യൂമിറ്റ് അന്വേഷണം നടത്തിയത്.
തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് പരിശോധന തുടങ്ങിയത്. ഷാജിയുടെ സ്വത്തുവിവരങ്ങളോെടാപ്പം സാമ്പത്തിക ഇടപാടുകൾ സമ്പത്തിച്ച രേഖകളുമാണ് പരിശോധിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഷാജിക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ കേസെടുക്കാൻ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥന് സ്വന്തം നിലക്ക് തന്നെ അധികാരമുണ്ടെന്ന് നേരത്തെ കോടതി വ്യക്തമാക്കിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.