പേര് ബിട്ടു, നടക്കാവ് ​ഗേൾസ് സ്കൂൾ (ക്ലാസിൽ കയറാറില്ല)

ഇത് ബിട്ടു, കോഴിക്കോട്ടെ നടക്കാവ് ​ഗേൾസ് സ്കൂളിൽ കഴിഞ്ഞ കോവിഡ് കാലത്ത് എത്തിയതാണ് ഇവൻ. കൂട്ടിനാരുമില്ലാതെ വിശന്നൊട്ടി സ്കൂളിലെത്തിയ ബിട്ടുവിന് ഭക്ഷണം തന്നതും കിടക്കാനൊരിടം നൽകിയതും സ്കൂളിലുള്ളവരാണ്. പരിചരണത്തിന്റെയും സ്നേഹവാത്സല്യത്തിന്റെയും തണലിൽ ബിട്ടു സ്കൂളിൽ തന്നെ താമസമാക്കി. പിള്ളേർക്കും ടീച്ചർമാർക്കും സെക്യൂരിറ്റി ചേട്ടന്മാർക്കുമൊപ്പം അവരുടെ പ്രിയപ്പെട്ടവനായി അവിടെയങ്ങ് കൂടി.. ഇപ്പോൾ ഇവിടെയുള്ളവർക്കെല്ലാം അവൻ അത്രയും പ്രിയപ്പെട്ടവനാണ്. രാവും പകലുമില്ലാതെ സ്കൂളിന് കാവലായും കുട്ടികൾക്ക് കൂട്ടുകാരനായും ബിട്ടുവുണ്ടാവും. സഹജീവിസ്നേഹത്തിന്റെ സുന്ദരമായ ഉദാഹരണമാണ് ബിട്ടുവിന്റെ ഈ സ്കൂൾ ജീവിതം.. കോവിഡ് കാലം പലരേയും ഒറ്റപ്പെടുത്തിയെങ്കിലും ബിട്ടുവിന് ലഭിച്ചത് പുതിയ ലോകമാണ്, പുതിയ കൂട്ടുകാരും...


Full View


Tags:    
News Summary - dog bittu in nadakkavu school kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.