ആലപ്പുഴ: സ്റ്റിയറിങ്ങിൽ നായെ ഇരുത്തി കാറോടിച്ച പള്ളിവികാരിക്കെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. കൊല്ലം പേരയം മിനിഭവനിൽ പടനിലം കാതോലിക്ക പള്ളി വികാരി ഫാ. ബൈജു വിൻെസന്റിനെതിരെയാണ് (50) ആലപ്പുഴ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് കേസെടുത്തത്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. ഇതുസംബന്ധിച്ച് കാരണം കാണിക്കാൻ തിങ്കളാഴ്ച എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ആർ. രമണൻ മുമ്പാകെ ഹാജരായി.
ഈമാസം ആറിന് വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. കെ.എൽ 2 എ.എസ് 3460 നമ്പറിലുള്ള കാറിന്റെ സ്റ്റിയറിങ്ങിൽ വളർത്തുനായെ വെച്ച് അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്യുന്ന ചിത്രം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.